kuduk

കൃഷ്ണശങ്കറിനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുടുക്ക് 2025'. ദുർഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബൻ ചിത്രം 'അള്ള് രാമേന്ദ്രൻ' എന്ന ചിത്രത്തിന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

അജു വർഗീസ്, ഷൈൻ ടോം ചാക്കോ,സ്വാസിക റാംമോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. 2025 നടക്കുന്ന കഥ പറയുന്ന ചിത്രത്തിലെ ഗാനങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അഭിമന്യു വിശ്വനാഥ് ആണ് ഛായാഗ്രഹണം. സ്റ്റേറ്റ് അവാര്‍ഡ് വിന്നർ കിരൺ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ശ്രുതി ലക്ഷ്‌മിയാണ്.

മാരൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണശങ്കർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വേറിട്ട ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ പ്രമേയം.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിഗൂഢതകൾ ഒളിപ്പിച്ച ട്രെയിലർ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടുകയാണ്. ചിത്രം ഓഗസ്റ്റ് 25ന് തിയറ്ററുകളിലെത്തും.