ബോളിവുഡ് താരം ജോൺ എബ്രഹാം മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് 'മെെക്ക്' തിയേറ്ററിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ചിത്രം പ്രദർശനം തുടരുകയാണ്.
വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യ്‌ത ചിത്രത്തിൽ യുവതാരം അനശ്വര രാജനും പുതുമുഖം രഞ്ജിത്ത് സജീവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അക്ബർ അലിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ഇപ്പോഴിതാ സിനിമാ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അനശ്വര. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
'ഈ അടുത്ത് ഒരുപാട് ട്രാവൽ ചെയ്‌തു. പോകാൻ ഒരുപാട് ആഗ്രഹിച്ച സ്ഥലമാണ് ഹിമാചൽ. ഒരാഴ്‌ച അവിടെ പോയിരുന്നു. ഞാൻ അങ്ങനെ ഫുഡിയൊന്നുമല്ല. ജീവിക്കാൻ വേണ്ടി കഴിക്കും അത്രേയുള്ളു.

കഥ ഞാൻ ആദ്യം വീട്ടുകാരുമായി ഡിസ്‌കസ് ചെയ്യും. എന്റെ ജീവിതവുമായി കുറച്ചെങ്കിലും അടുപ്പം തോന്നുന്നത് സാറ എന്ന കഥാപാത്രത്തോടാണ്. സിനിമയ്ക്കായി മുടി മുറിച്ചപ്പോൾ പലരും ചോദിച്ചിരുന്നു എന്തിനാ ചെയ്‌തത് എന്നൊക്കെ. നല്ല മുടിയായിരുന്നു എന്നൊക്കെ ആൾക്കാർ പറഞ്ഞിരുന്നു. രണ്ടാഴ്‌ച കളരിയും പഠിച്ചു.
നമ്മളിടുന്ന വസ്‌ത്രത്തിൽ കംഫർട്ടബിൾ ആവണം എന്നേ ഉള്ളൂ. നമുക്ക് ഒകെ എന്ന് തോന്നുന്നത് ഇടുക. എനിക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ ആൾക്കാർ ക്രിട്ടിസെെസ് ചെയ്യാറുണ്ട്. ഞാൻ ഇട്ടൊരു ഡ്രസിനെക്കുറിച്ച് ആൾക്കാർ പറയുന്നത് എനിക്കൊരു പുതിയ കാര്യമല്ല. ഒരുപാട് പെൺകുട്ടികൾക്ക് ഈ പ്രശ്നം ഉള്ളതായി തോന്നുന്നുണ്ട്. പതിനെട്ടാം വയസിലാണ് ഞാൻ ആ ഫോട്ടോ ഇട്ടത്. അന്ന് അതിനെപ്പറ്റി സംസാരിക്കണമെന്ന് തോന്നി. ഇഷ്ടമുള്ള കാര്യങ്ങൾ ഇനിയും ചെയ്യും'- അനശ്വര പറഞ്ഞു.