
മലപ്പുറം: റോഡിന്റെ തെറ്റായ വശത്തുകൂടി അമിതവേഗത്തിലെത്തിയ ഇന്നോവ കാറിടിച്ച് ഇരുചക്രവാഹന യാത്രക്കാരിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു. കുറ്റിപ്പുറം-തിരൂർ റോഡിൽ മഞ്ചാടിയിലാണ് അപകടമുണ്ടായത്. പുത്തനങ്ങാടി സ്വദേശി അബ്‌ദുൾ ഖാദർ(48) ആണ് സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ റുഖിയ(40) ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിൽ നിന്ന് പത്തടി ഉയരത്തിലേക്ക് തെറിച്ചുപോയി. അതീവ ഗുരുതരാവസ്ഥയിലായ റുഖിയയെ കോട്ടയ്‌ക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻപിൽ വാഹനങ്ങളൊന്നും ഇല്ലെന്നിരിക്കെ തെറ്റായ ദിശയിൽ അമിതവേഗത്തിൽ കാറ് പാഞ്ഞെത്തി ഇവരെ ഇടിക്കുകയായിരുന്നു. ശനിയാഴ്‌ച വൈകിട്ട് 4.30ന് നടന്ന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്. കാർ അമിതവേഗത്തിൽ എത്തുന്നത് കണ്ട് റോഡിന്റെ വശത്ത് നിർത്തിയിട്ടുപോലും സ്‌കൂട്ടറിൽ വന്നിടിക്കുകയായിരുന്നു.