പൊലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി ലാൽ ജോസ് ഒരുക്കിയ ചിത്രമാണ് 'സോളമന്റെ തേനീച്ചകൾ'. ജോജു ജോര്‍ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ദര്‍ശന സുദര്‍ശന്‍, ശംഭു മേനോൻ, ആഡിസ് ആന്റണി അക്കര, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്‌ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ, വി.പി ഖാലിദ് എന്നിവർ ചിത്രത്തിലെത്തുന്നു.
ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസും വിദ്യാസാഗറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അജ്‍മല്‍ സാബു ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തുകയാണ് താരങ്ങൾ. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇവരുടെ പ്രതികരണം.
'ചിത്രത്തെ റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താം. എനിക്ക് ലാൽ ജോസ് സാറിനെ ഇഷ്‌ടമായിരുന്നു. ലാൽസാറിന്റെ മുഖം കണ്ടതുകൊണ്ട് മാത്രമാണ് നായിക നായകനി'ൽ അപ്ലെെ ചെയ്യുന്നത്. വിൻസിയുടെ കോഴിക്കറിക്ക് നല്ല ഹെെപ്പ് ഉണ്ടായിരുന്നല്ലോ. കോഴിക്കറി എന്ന് പറയുമ്പോൾ എല്ലാവരും അതാണല്ലോ ഓർക്കുന്നത്. കോഴിക്കറി എനിക്ക് കണ്ടപ്പോൾ ഇഷ്‌ടപ്പെട്ടുവെന്ന് മമ്മൂക്ക പറഞ്ഞു. ഇടയ്‌ക്കിടയ്ക്ക് കോഴിക്കറി എടുത്ത് കാണാറുണ്ടെന്ന് പറഞ്ഞു. ആദ്യം കണ്ടപ്പോൾ ഷൂട്ടിംഗ് കോസ്റ്റൂമിലായിരുന്നു. പിന്നീട് മുണ്ട് ഒക്കെ ഉടുത്ത് വന്നു. നമ്മൾ പുള്ളിക്കാരനെ തന്നെ നോക്കി ഇരുന്ന് പോവും'-ദർശന പറഞ്ഞു.
'മമ്മൂക്കയെ കാണാനുള്ള ആഗ്രഹം ലാൽ ജോസ് സാറിനോട് പറഞ്ഞപ്പോൾ സെറ്റിൽ പോകാൻ പറഞ്ഞു. അങ്ങനെ ഉണ്ടയുടെ സെറ്റിലെത്തി അദ്ദേഹത്തെ കണ്ട് സംസാരിച്ചു. ഇരുപത്തിയഞ്ച് മിനിട്ടോളം സംസാരിക്കാൻ സാധിച്ചു. പിന്നെയും നേരിട്ട് കണ്ടു. നമ്മുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുന്നത് വലിയ കാര്യമാണ്'- ശംഭു പറഞ്ഞു.