couples

തിരുവനന്തപുരം: അഭിപ്രായവ്യത്യാസത്തെ തുടർന്ന് മാറിതാമസിക്കുകയായിരുന്ന ഭർത്താവ് തൂങ്ങിമരിച്ചു. വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്‌തു. നെടുമങ്ങാട് ഉഴമലയ്‌ക്കലിലാണ് പരുത്തിക്കുഴി സ്വദേശി രാജേഷ്(38), ഭാര്യ അപർണ(26) എന്നിവർ ജീവനൊടുക്കിയത്.

ഒരാഴ്‌ചയോളമായി സൗന്ദര്യപിണക്കം കാരണം അപർണ മൂന്നര വയസുള‌ള മകളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇവിടെയെത്തിയ രാജേഷ് വീട്ടിലേക്ക് മടങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപർണ തയ്യാറായില്ല. തുടർന്ന് തിരികെ വീട്ടിലെത്തിയ രാജേഷ് രാത്രിയോടെ തൂങ്ങിമരിക്കുകയായിരുന്നു.

ഇന്ന് രാവിലെ 10.30ഓടെ ഭർത്താവിന്റെ മരണവിവരം അറിഞ്ഞ അപർണ ആസിഡ് കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വിവരം അറിഞ്ഞ നാട്ടുകാർ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഉച്ചയ്‌ക്ക് ഒരുമണിയോടെ മരിച്ചു. രണ്ട് മൃതദേഹങ്ങളും മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വലിയമല പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.