iffk

സംസ്ഥാന ചലച്ചിത്ര അക്കാഡമി ആഗസ്റ്റ് 26 മുതൽ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 14 -ാമത് ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആദ്യ ദിനങ്ങളിൽ തന്നെ 500 കടന്നു. വിവിധ വിഭാഗങ്ങളിലായി 270 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയുടെ ഓൺലൈൻ, ഒഫ് ലൈൻ ഡെലിഗേറ്റ് രജിസ്ട്രേഷന് മികച്ച പ്രതികരണമാണ് . കൈരളി തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലിൽ ഒഫ് ലൈൻ രജിസ്ട്രേഷനായി ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ട്. www.idsffk.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന ഓൺലൈനായും ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.