astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഓഗസ്റ്റ് 22 1198 ചിങ്ങം 6 തിങ്കളാഴ്ച.
( പുലർന്ന ശേഷം 7 മണി 40 മിനിറ്റ് 32 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം)

അശ്വതി: പൊതുവേ ഗുണദോഷ ഫലങ്ങൾ. വയറുവേദന, ധനനാശം, ഭയം, സ്ഥാനചലനം, തീരുമാനങ്ങൾ എടുക്കുന്നതിൽ കുടുംബാംഗങ്ങളുടെ സഹായങ്ങൾ ആവശ്യമായി വരും.

ഭരണി: ഊഹക്കച്ചവടത്തിൽ സാമ്പത്തിക നഷ്ടം, ശത്രുക്കളുടെ എതിർപ്പുകളെ അഭിമുഖീകരിക്കേണ്ടി വരും. ലഘുവായ ആരോഗ്യ പ്രശ്നങ്ങളും ദുഃഖാനുഭവങ്ങളും ഉണ്ടാകും. വിദ്യാഭ്യാസരംഗത്ത് തടസ്സങ്ങൾ ഉണ്ടാകും.

കാർത്തിക : സാമ്പത്തിക കാര്യങ്ങളിൽ പ്രയാസങ്ങൾ അനുഭവപ്പെടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ നഷ്ടപ്പെടും, സഹോദരങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം.

രോഹിണി: പൊതുവേ ശരീരസുഖം കുറയും. ധനനഷ്ടം, രോഗഭീതി, സുഹൃത്തുക്കളിൽ ചിലരുമായി വിരോധം, ശത്രുശല്യം, വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് പ്രയാസങ്ങൾ ഉണ്ടാകും.

മകയിരം: ഉല്ലാസയാത്ര നടത്താൻ അവസരം ലഭിക്കും. കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം. കിട്ടാനുള്ള പണം ഭാഗികമായി തിരിച്ചുകിട്ടും.സ്ഥാനമാനലാഭം,ശത്രുനാശം.

തിരുവാതിര: മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ നല്ല കരുതൽ വേണം. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപവാദങ്ങളേയും വിമർശനങ്ങളേയും അഭിമുഖീകരിക്കേണ്ടി വരും.

പുണർതം: കുടുംബരംഗത്ത് ഉണ്ടായിരുന്ന കലഹങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് പരീക്ഷാ വിജയം, ഉപരിപഠനം എന്നിവ സാധ്യമാകും. ജോലിയിൽ ഉയർന്ന സ്ഥാനനേട്ടം.

പൂയം: കാര്യസിദ്ധി, ഇഷ്ട ഭക്ഷണ ലാഭം, ശരീരസുഖം, വിജയം, സ്ഥാനനേട്ടം. തൊഴിൽ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടക്കേണ്ടിവരും.

ആയില്യം: ഉയർന്ന സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ ധനലാഭം, അലങ്കാരപ്രിയം എന്നിവ ഉണ്ടാകും. ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും.

മകം: ഉത്തരവാദിത്വബോധം വർദ്ധിക്കാനിടയുണ്ട്, സന്തോഷപൂർണ്ണമായ കുടുംബജീവിതം, വിദ്യാഗുണം, അംഗീകാരങ്ങൾ. വ്യാപാരം, കൃഷി എന്നിവ സാധാരണ നിലയിൽ മന്നോട്ട് കൊണ്ടു പോകാൻ സാധിക്കും.

പൂരം: അനാവശ്യ ചിലവുകൾ ഒഴിവാക്കി സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കണം. സ്വജനവിരഹം, കലഹങ്ങൾ, ആരോഗ്യപരമായ വിഷമങ്ങൾ ഉണ്ടാകും. വിപരീത അവസ്ഥകളെ ധൈര്യപൂർവ്വം നേരിടണം.

ഉത്രം: മേലധികാരികളുടെ പ്രശംസ, ബഹുമാന്യത, ആഗ്രഹസഫലീകരണം, സഹൃദയത്വം, ഉദാരത, വിനയം എന്നിവ പ്രകടിപ്പിക്കും. ആത്മാർത്ഥതയോടും മനഃസ്സാന്നിധ്യത്തോടും കൂടി പ്രവർത്തിക്കാൻ സാധിക്കും.

അത്തം: വിദ്യാലാഭം, അപ്രതീക്ഷിതമായ ചിലവുകൾ, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. പുതിയ തൊഴിൽ മേഖല, കർമ്മ നിപുണത, കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം.

ചിത്തിര: പുതിയസംരംഭങ്ങൾ, അനാവശ്യചിലവുകൾ, കർമ്മപരോഗതി എന്നിവ ഉണ്ടാകും. ഉത്സാഹക്കുറവ്, മനോവ്യഥകൾ, അഭിവൃദ്ധിക്കും ശ്രേയസ്സിനും വേണ്ടി കഠിനാദ്ധ്വാനം ചെയ്യും.

ചോതി: അപ്രതീക്ഷിതമായ ധനനഷ്ടം, അലസത, കാര്യങ്ങൾക്കു വേഗതക്കുറവ് അനുഭവപ്പെടും. ശരീരസുഖം കുറയും. കൂടുതൽ യാത്ര വേണ്ടിവരും.

വിശാഖം: അസുഖം, ധനനഷ്ടം, വഞ്ചന, ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന ദിവസം, ശത്രുപീഡ, ആഡംബര ഭ്രമം ഒഴിവാക്കിയും ചിലവുകൾ നിയന്ത്രിച്ചും മുന്നോട്ടു പോകേണ്ടതാണ്.

അനിഴം: സ്ഥാനമാറ്റം, ധനനഷ്ടം, രോഗാരിഷ്ടതകൾ, ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ പൂർത്തിയാക്കാൻ സാധിക്കില്ല, പൊതുവേ ശരീരസുഖം കുറയും. ധനനാശം .

കേട്ട: മനഃക്ലേശം, സാമ്പത്തിക കാര്യങ്ങളിൽ പരാജയം, കുടുംബ ജീവിതത്തിൽ കലഹങ്ങൾ, പ്രായോഗിക ബുദ്ധിയോടുകൂടി പ്രവർത്തിച്ച് വിജയം കൈവരിക്കാൻ ശ്രമിക്കണം.

മൂലം: മേലധികാരികളുടെ പ്രശംസ, ആഗ്രഹസഫലീകരണം എന്നിവ ഉണ്ടാകും. മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും. പൊതു പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും.

പൂരാടം: വിദേശയാത്രകൾക്ക് അനുമതി, പുതിയ സംരംഭങ്ങൾ, കലാരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. ദ്രവ്യലാഭം, രാഷ്ട്രീയ വിജയം, നിലനിന്നിരുന്ന സാമ്പത്തിക പ്രയാസങ്ങൾ കുറയും.

ഉത്രാടം: വസ്ത്രാഭരണാദി സിദ്ധി, സമ്പത്ത്, യാത്രകൾ കൊണ്ട് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. സാഹിത്യ പ്രവർത്തകർ, കലാകാരന്മാർ എന്നിവരുടെ പ്രശസ്തി വർധിക്കും.

തിരുവോണം: സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കപ്പെടും. വ്യക്തിപരമായ മികവ്, സൗഖ്യം എന്നിവ ഉണ്ടാകും. കച്ചവട പരോഗതി, ധനലാഭം, നിക്ഷേപ ദ്രവ്യലാഭം എന്നിവ ഉണ്ടാകും.

അവിട്ടം: കുടുംബ ജീവിതം സന്തോഷപ്രദം ആയിരിക്കും. കർമ്മപുഷ്ടി, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും. വിദ്യാലാഭം, കലാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി ലഭിക്കും.

ചതയം: വിദ്യാലാഭം, ഉത്സാഹശീലം, ഉയർന്ന ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും. പ്രവർത്തന വിജയം, തീർത്ഥാടനം എന്നിവ ഉണ്ടാകും. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. പൂർവ്വീക സ്വത്ത് കൈവശം വന്നു ചേരും.

പൂരുരുട്ടാതി: പ്രതാപം, ഗൃഹസൗഖ്യം, സാഹസികത എന്നിവ ഉണ്ടാകും. ബന്ധുഗുണം, മനഃസന്തോഷം, സുഹൃദ്സംഗമം എന്നിവ ഉണ്ടാകും. ഭാഗ്യത്തിന്റെ ആനുകൂല്യങ്ങൾ എപ്പോഴും ഉണ്ടാകും.

ഉത്തൃട്ടാതി: സന്താന സൗഭാഗ്യമോ സന്താനങ്ങളെ കൊണ്ടുള്ള നേട്ടങ്ങളോ ഉണ്ടാകും, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഉണ്ടാകും. ആഗ്രഹസഫലീകരണം, ഔദ്യോഗിക രംഗത്ത് ഉയർച്ച ഉണ്ടാകും.

രേവതി: ആരോഗ്യപരമായി കാലം നല്ലത് ആയിരിക്കുമെങ്കിലും ചില പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകും. അംഗീകാരങ്ങൾ, ധനലാഭം, കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകും. നിർബന്ധശീലവും മുൻകോപവും ഉണ്ടാകും.