
കറാച്ചി : ഇന്ത്യയുമായി ശാശ്വത സമാധാനം ആഗ്രഹിക്കുന്നതായും കാശ്മീർ വിഷയത്തിൽ ഇരുരാജ്യങ്ങൾക്കും യുദ്ധം ഒരു പരിഹാരമല്ലെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ് സർവകലാശാല വിദ്യാർത്ഥി സംഘവുമായുള്ള സംവാദത്തിനിടെയാണ് ഷെഹ്‌ബാസിന്റെ പ്രതികരണം. കാശ്മീർ വിഷയത്തിൽ യു.എൻ പ്രമേയങ്ങൾക്കനുസരിച്ചുള്ള നിലപാടുകൾ ഉചിതമാണെന്നും ജനങ്ങളുടെ ജീവിതരീതി മെച്ചപ്പെടുത്താൻ വാണിജ്യ, സാമ്പത്തിക രംഗങ്ങളിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും മത്സരം ഉണ്ടായിരിക്കണമെന്നും ഷെഹ്‌ബാസ് കൂട്ടിച്ചേർത്തു.