odessa

കീവ് : ഓഗസ്റ്റ് 24ന് യുക്രെയിൻ 31ാം സ്വാതന്ത്ര്യ ദിനം ആചരിക്കാനിരിക്കെ തന്ത്രപ്രധാനമായ ഒഡേസയിൽ മിസൈലാക്രമണം നടത്തി റഷ്യ. സെപൊറീഷ്യയ്ക്ക് സമീപം നികോപോൾ നഗരത്തിലും ഷെല്ലാക്രമണമുണ്ടായി. സ്വാതന്ത്ര്യ ദിനം അടുത്ത പശ്ചാത്തലത്തിൽ റഷ്യയുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകിയിരുന്നു.