kk

കണ്ണൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മര്യാദയുടെ എല്ലാ പരിധിയിും ലംഘിച്ചുവെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അഭിപ്രായപ്പെട്ടു. സർവകലാശാല വി.സിക്കെതിരായ പരാമർശം അതിരുവിട്ടതും അപലപനീയവുമാണ്. ഭരണഘടനാ പദവിയിലിരിക്കുന്ന ആളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും സിൻഡിക്കേറ്റ് വാർത്താക്കുറിപ്പിൽ വിമർശിച്ചു.

സർവകലാശല നിയമങ്ങൾ ഗവർണർ പൂർണമായി മനസിലാക്കിയില്ല. ഇതിന്റെ തുടർച്ചയാണ് വി.സിക്കെതിരായ വ്യക്തിപരമായ അധിക്ഷേപം,​ ഗവർണർ രാഷ്ട്രീയ മുൻവിധിയോടെ പെരുമാറരുതെന്നും സിൻഡിക്കേറ്റ് വ്യക്തമാക്കി. വിവാദങ്ങൾക്ക് ഊർജം കൂട്ടുന്ന രീതിയിലാണ് ഗവർണറുടെ പ്രതികരണങ്ങളെന്നും വിമർശനമുണ്ട്. പ്രിയ വർഗീസിന് നിയമനം നൽകുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചത് ചട്ടങ്ങൾ മനസിലാക്കാതെയാണ്. അടുത്തിടെ നടന്ന നിയമനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഗവർണർ പറയുന്നത് ചട്ടങ്ങൾ മനസിലാക്കാതെയാണെന്നും സിൻഡിക്കേറ്റ് വിമർശിച്ചു.