chandrika

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ സത്രീ പേവിഷബാധയ്ക്കെതിരായ വാക്സിൻ എടുത്തിട്ടും മരിച്ചു. കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിന് സമീപത്തുവച്ച ചന്ദ്രികയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. അന്ന് മറ്റ് എട്ടുപേർക്കും കടിയേറ്റിരുന്നു.

മരണം പേവിഷബാധയേറ്റുതന്നെയെന്നാണ് പ്രാഥമിക നിഗമനം. മുഖത്താണ് കടിയേറ്റത്. പത്തുദിവസം മുൻപ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

ചന്ദ്രികയ്ക്ക് പേവിഷബാധയേറ്റിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് കൂടുതൽ പരിശോധനാഫലങ്ങൾ വരാനുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. ഭർത്താവ്: കുമാരൻ. മക്കൾ: ജയേഷ്, ജിതേഷ്., ജിതോയ് മരുമക്കൾ: ജിജി, നിത്യ, ഇന്ദു.