bus

തൃശൂർ: മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവർമാരും അഞ്ച് കണ്ടക്ടർമാരും കസ്റ്റഡിയിൽ. തൃശൂർ ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിലാണ് ബസ് ജീവനക്കാർ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്. തൃശൂർ ഈസ്റ്റ് പൊലീസാണ് പരിശോധന നടത്തിയത്. രാവിലെ ആറ് മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു.