bhavya

ലക്നൗ: ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ അഭിഭാഷകയുടെ അക്രമം. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. ഭവ്യ റായ് എന്ന യുവ അഭിഭാഷക സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിക്കുന്നതിന്റെയും യൂണിഫോമിൽ പിടിച്ചുവലിച്ച് കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നോയിഡ സെക്ടർ 128ലാണ് സംഭവം. ജെ പി സൊസൈറ്റി പാർപ്പിട സമുച്ചയത്തിൽ നിന്ന് വാഹനം പുറത്തേക്കെടുത്തപ്പോൾ ഗേറ്റ് തുറക്കാൻ വൈകിയതോടെ ഭവ്യ റായ് സെക്യൂരിറ്റി ജീവനക്കാരന്റെ യൂണിഫോമിൽ കയറി പിടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ കയ്യേറ്റം ചെയ്ത ഇവർ അസഭ്യവർഷവും നടത്തി. സ്ഥലത്തെ മറ്റ് സെക്യൂരിറ്റി ജീവനക്കാരാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ശേഷം പൊലീസിൽ പരാതിയും നൽകി. ഉടൻ തന്നെ പൊലീസ് ഭവ്യയെ അറസ്റ്റ് ചെയ്യുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഭവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.