jr-ntr

ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ പേരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് സൂപ്പർതാരവും എൻടിആറിന്റെ മകനുമായ ജൂനിയർ എൻടിആറിനെ സന്ദർശിച്ച് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. തെലങ്കാനയിലെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ജൂനിയർ എൻടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്.

തെലുങ്ക് സിനിമയുടെ രത്നമെന്നും വളരെ കഴിവുള്ള നടനെന്നുമാണ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി താരത്തെ വിശേഷിപ്പിച്ചത്. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Had a good interaction with a very talented actor and the gem of our Telugu cinema, Jr NTR in Hyderabad.

అత్యంత ప్రతిభావంతుడైన నటుడు మరియు మన తెలుగు సినిమా తారక రత్నం అయిన జూనియర్ ఎన్టీఆర్‌తో ఈ రోజు హైదరాబాద్‌లో కలిసి మాట్లాడటం చాలా ఆనందంగా అనిపించింది.@tarak9999 pic.twitter.com/FyXuXCM0bZ

— Amit Shah (@AmitShah) August 21, 2022

അമിത് ഷായെ കണ്ടുമുട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജൂനിയർ എൻ ടി ആർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇന്നലെ വൈകിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കാൻ താരത്തെ ബിജെപി നേതാക്കൾ ക്ഷണിച്ചിരുന്നു.

It was a pleasure meeting you and having a delightful interaction @AmitShah ji. Thanks for the kind words. https://t.co/Hrn33EuRJh

— Jr NTR (@tarak9999) August 21, 2022

പിതാവിന്റെ പാർട്ടിയായ തെലുങ്ക് ദേശം പാർട്ടി (ടിഡിപി)​യുമായി നേരിട്ട് ബന്ധമുണ്ടെങ്കിലും ജൂനിയർ എൻടിആർ രാഷ്ട്രീയത്തിൽ സജീവമല്ല. തന്റെ സിനിമാ ജീവിതത്തിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. എന്നാൽ അമിത് ഷായുമായുള്ള താരത്തിന്റെ കൂടിക്കാഴ്ച ബിജെപിയുമായി ഒന്നിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആണെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. മുൻപ് എൻഡിഎയുടെ ഭാഗമായിരുന്ന ടിഡിപി 2019ലാണ് വേർപിരിഞ്ഞത്.