mattannur

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ ഭരണം നിലനിർത്തി എൽ ഡി എഫ്. വോട്ടെണ്ണൽ മൂന്ന് റൗണ്ട് പൂർത്തിയായപ്പോൾ എൽ ഡി എഫ് 21 സീറ്റുകളിലും യു ഡി എഫ് 14 സീറ്റുകളിലും വിജയിച്ചു. അഞ്ചാം വാർഡായ ആണിക്കരയിൽ ലീഗ് സ്ഥാനാർത്ഥി ഉമൈബ ടീച്ചറാണ് വിജയിച്ചത്. എൽ ഡി എഫിൽ നിന്ന് യു ഡി എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസിന് നാല് സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യു ഡി എഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറിയത്.

ആകെ 111 സ്ഥാനാർത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാർഡുകളിൽ 18 വാർഡുകൾ സ്ത്രീകൾക്കും ഒരു വാർഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ നടന്നത്. ഇക്കുറി തപാൽ വോട്ടില്ല.