police

ന്യൂയോർക്ക്: കുറ്റവാളികളെ പൊലീസുകാർ അതിസാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ പൊലീസുകാർക്ക് സസ്‌പെൻഷൻ കിട്ടിയതായി കേട്ടിട്ടുണ്ടോ? അമേരിക്കയിലാണ് സംഭവം. പ്രതിയെ പിടിച്ച പൊലീസുകാരുടെ കൈയിലിരിപ്പു തന്നെയാണ് സസ്‌പെൻഷനിലേക്ക് നയിച്ചത്.

പിടികൂടിയ പ്രതിയുടെ ദേഹത്ത് കയറിയിരുന്ന് മുഖത്ത് ആഞ്ഞിടിച്ചുകൊണ്ടാണ് പൊലീസുകാർ അരിശം തീർത്തത്. ദൃശ്യങ്ങൾ പകർത്തിയ സ്ത്രീയെ ഇവർ ഭീഷണിപ്പെടുത്തുകയും ചെയ‌്തു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് പൊലീസിന് നേരെ ഉയർന്നത്. തുടർന്ന് മൂന്ന് പൊലീസുകാരെയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ക്രോഫോർഡ് പൊലീസ് അധികാരികൾ അറിയിച്ചു.

@4029news this was in Mulberry... pic.twitter.com/QHwrIeUfKw

— Sports&Sh!tPodcast™️ (@JosephPodcast) August 21, 2022