invitation

ഇന്ത്യക്കാരെ സംബന്ധിച്ച് വിവാഹത്തിന് അച്ചടിക്കുന്ന ക്ഷണക്കത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പുതുമ നിറഞ്ഞ ഒട്ടനവധി കല്യാണക്കുറികൾ നാം കാണാറുമുണ്ട്. ഇപ്പോഴിതാ വെെറലാവുകയാണ് ഗുളിക കവറുപോലത്തെ ഒരു കല്യാണക്കുറി.

ആർ.ജി.പി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്ക ഷെയർ ചെയ്‌തതോടെ കല്യാണക്കുറി താരമായി. ഒറ്റനോട്ടത്തിൽ ടാബ്‌ലെറ്റുകളുടെ കവറിന്റെ പിൻഭാഗമാണെന്നേ തോന്നുകയുള്ളു.

invitation

'ഒരു ഫാർമസിസ്റ്റിന്റെ വിവാഹ ക്ഷണക്കത്ത്, ഈ ദിവസങ്ങളിൽ ആളുകൾ വളരെ പുതുമയുള്ളവരായി മാറിയിരിക്കുന്നു'- വിവാഹ ക്ഷണക്കത്തിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് ഗോയങ്ക കുറിച്ചു. ഇത് കൊവിഡിന്റെ പുതിയ വകഭേദത്തിന് ഗവേഷണം നടത്തി കണ്ടെത്തിയ ഒരു പുതിയ മരുന്നായിരിക്കുമെന്ന് കരുതിയെന്ന് പോസ്റ്റിന് ഒരാൾ മറുപടി നൽകി.

A pharmacist’s wedding invitation! People have become so innovative these days…. pic.twitter.com/VrrlMCZut9

— Harsh Goenka (@hvgoenka) August 20, 2022

മുൻപും രസകരമായ കല്യാണക്കുറികൾ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഗുവാഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ അജയ് ശർമ്മയുടെ വിവാഹ ക്ഷണക്കത്ത് ശ്രദ്ധ നേടിയിരുന്നു. ശർമ്മയുടെ ക്ഷണക്കത്ത് ഒരു ഔപചാരിക പേപ്പറിനോട് സാമ്യമുള്ളതായിരുന്നു. അവരുടെ "മനോഹരമായ ജീവിത കോടതിയിൽ" എന്ന് കല്യാണക്കുറിയിൽ ഉണ്ടായിരുന്നു.