രണ്ടു വർഷം മുമ്പ് ആനമുടിയുടെ താഴ്വാരമായ പെട്ടിമുടിയിലെ ലയങ്ങളെ ഉരുൾ വിഴുങ്ങിയ അന്ന് മുതൽ ഇന്ന് വരെ നാല് പേർ ഒരു പട്ടികയിലും ഇല്ലാതെ അലയുകയാണ്. അന്നത്തെ ഉരുൾപൊട്ടലിനു ശേഷം ജീവിച്ചിരിക്കുന്നവരുടെ പട്ടികയിലും ഇവരില്ല, ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ പട്ടികയിലും ഇവരില്ല.

pettimudi

കാണാതായ നാല് പേർ മരണപ്പെട്ടതായി കണക്കാക്കി പ്രത്യേക ഉത്തരവിറങ്ങിയെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് പറയുന്നു. പക്ഷെ അതുകൊണ്ട് എന്താകാൻ, താഴേക്ക് ഈ ഉത്തരവ് മറ്റാരും അറിഞ്ഞിട്ടില്ലത്രെ.