
ടോക്യോ: ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ നിലവിലെ വെങ്കലമെഡൽ ജേതാവും കോമൺവെൽത്ത് ചാമ്പ്യനുമായ ഇന്ത്യൻ യുവസെൻസേഷൻ ലക്ഷ്യ സെൻ, മലയാളിതാരം എച്ച്.എസ്. പ്രണോയ്, കെ.ശ്രീകാന്ത് എന്നിവർ രണ്ടാം റൗണ്ടിലെത്തി. അതേസമയം സായ് പ്രണീത് തോറ്റു. വനിതാ ഡബിൾസിൽ അശ്വനി പൊന്നപ്പ -സിക്കി റെഡ്ഡി, മിക്സഡ് ഡബിൾസിൽ തനിഷ ക്രാസ്റ്റോ- ഇഷാൻ ഭട്ട്നാഗർ സഖ്യവും രണ്ടാം റൗണ്ടിൽ എത്തിയിട്ടുണ്ട്.