kalyan-silks

തൃശൂർ: ഓണക്കാലം ആഘോഷമാക്കാൻ കല്യാൺ സിൽക്‌സിൽ ഉപഭോക്താക്കൾക്കായി ഗ്രേറ്റ് ഓണം ഷോപ്പിംഗ്. കല്യാൺ സിൽക്‌സിന്റെ നെയ്‌ത്തുശാലകളിലും പ്രൊഡക്‌ഷൻ യൂണിറ്റുകളിലും ഡിസൈൻ സലൂണുകളിലും ഓണത്തിനായി പ്രത്യേകം തയ്യാറാക്കിയ സാരി, മെൻസ്‌വെയർ, ലേഡീസ്‌വെയർ, കിഡ്സ്‌വെയർ എന്നിവയുടെ വിപുലമായ കളക്ഷനുകളാണ് ഗ്രേറ്റ് ഓണം ഷോപ്പിംഗിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി പട്ടുകളുടെ വലിയശ്രേണിക്കൊപ്പം കാഷ്വൽ‌വെയർ, പാർട്ടിവെയർ, കേരള സാരികളുടെ വൈവിദ്ധ്യമാർന്ന ശേഖരവുമുണ്ട്. കുർത്തി, ചുരിദാർ, ചുരിദാർ മെറ്റീരിയലുകൾ, സൽവാർ സ്യൂട്ട്‌സ്, ഷരാര, പലാസിയോ എന്നിവയുടെ മെട്രോ കളക്ഷനുകളും ആകർഷണമാണ്. മെൻസ് വെയർ, കിഡ്‌സ് വെയർ എന്നിവയിലെ ഉത്സവകാലശ്രേണിക്ക് പുറമേ യുവത്വം നിറയുന്ന ഫോർ എവർ യംഗ് കളക്ഷനുകളും അണിനിരത്തിയിരിക്കുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞവിലയിലാണ് പുത്തൻ കളക്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്.പട്ടാഭിരാമൻ പറഞ്ഞു. ഉത്സവകാല കളക്ഷനുകളുടെ ലഭ്യത ഉറപ്പാക്കാൻ നെയ്‌ത്തുശാലകളും പ്രൊഡക്‌ഷൻ ഹൗസുകളും ഓണക്കാലത്ത് ഇടതടവില്ലാതെ പ്രവർത്തിക്കും. ഓരോ ആഴ്‌ചയും പുതിയശ്രേണികൾ വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.