റോഡുണ്ടായ കാലം മുതല്‍ കുഴികളും പിറവിയെടുത്തു എന്നത് ഒരു നവകേരള യാഥാര്‍ത്ഥ്യം മാത്രമാണ്. വിവിധ ജില്ലകളിലെ 116 റോഡുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പലയിടത്തും പ്രഥമദൃഷ്ട്യാ അപാകതകള്‍ കണ്ടെത്തി ഇരിക്കുന്നു.

കഴിഞ്ഞ ആറുമാസത്തിനിടെ ടാര്‍ ചെയ്യുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത ശേഷം പൊട്ടിപ്പൊളിഞ്ഞ റോഡുകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. കുഴിച്ചെടുത്ത മെറ്റലും ടാറും ഉള്‍പ്പെടെ പരിശോധനയ്ക്ക് അയച്ച് ഇരിക്കുക ആണ്. ഓപ്പറേഷന്‍ സരള്‍ രാസ്ത 2 എന്ന പേരിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തിയത്.