
ലോട്ടറി എടുക്കുന്നത് ശീലമാക്കിയ എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. ഓരോ തവണയും ഭാഗ്യം പരീക്ഷിക്കുന്നവർക്ക് ലോട്ടറി ലഹരിയാണ്. ഇത്തവണ ഓണം ബമ്പറാണ് മോഹസമ്മാനവുമായി മലയാളിയെ കാത്തിരിക്കുന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നവരിൽ അധികവും ചില നമ്പറുകൾ തിരഞ്ഞെടുത്താണ് ലോട്ടറി വാങ്ങുക. അതുചിലപ്പോൾ അവരുടെ ഭാഗ്യ നമ്പറുകളെ ആശ്രയിച്ചുള്ള തിരഞ്ഞെടുപ്പുമാകാം.
ടിക്കറ്റുകൾ എടുക്കുമ്പോൾ അവയിലെ നമ്പരുകൾ കൂട്ടികിട്ടുന്നത് ഒന്നോ, നാലോ ആണെങ്കിൽ ഭാഗ്യം തുണയ്‌ക്കുമെന്നാണ് വിശ്വാസം. കൂട്ടുമ്പോൾ നമ്പരിനും മുന്നിലള്ള ആൽഫബെറ്റിന്റെ വിലയും കൂട്ടണം.