
സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡെയ്ക്ക് പകരം ബോളിവുഡ് താരം ദിഷ പടാനി നായിക.ഡേറ്റ് ക്ളാഷ് മൂലം പൂജ പിൻമാറുകയായിരുന്നു. പത്ത് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.പാൻ ഇന്ത്യൻ താരമായി സൂര്യ മാറാൻ ഒരുങ്ങുന്നു എന്ന പ്രത്യേകതയുണ്ട്.സൂര്യ 42 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ പൂജ കഴിഞ്ഞു.
ആദ്യ ഷെഡ്യൂൾ ഉടൻ ഗോവയിൽ ആരംഭിക്കും. ബീച്ച് സിറ്റിയിൽ ഒരുക്കിയിട്ടുള്ള കൂറ്റൻ സെറ്റിലായിരിക്കും ചിത്രീകരണം. ചരിത്രവും ഫാന്റസിയും ചേർന്നൊരുക്കുന്ന ചിത്രത്തിന് സംവിധായകൻ സിരുത്തൈ ശിവയും ആദി നാരായണയും ചേർന്നാണ് തിരക്കഥ. മദൻ കർക്കിയുടേതാണ് സംഭാഷണം. ദേവിപ്രസാദ് സംഗീത സംവിധാനം ഒരുക്കുന്നു.