
കോബ്ര എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം വിക്രം 26ന് വൈകിട്ട് കൊച്ചിയിൽ എത്തുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട കോബ്രയിൽ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രം പ്രത്യക്ഷപ്പെടുന്നു. അജയ് ജ്ഞാനമുത്തു ആണ് സംവിധാനം . ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. മലയാളത്തിൽ നിന്ന് റോഷൻ മാത്യു, മിയ, സർജാനോ ഖാലിദ് എന്നിവരുടെ സാന്നിധ്യമുണ്ട്. കെ.ജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി ആണ് നായിക. എ.ആർ. റഹ്മാൻ സംഗീതം സംവിധാനം ഒരുക്കുന്നു. ആഗസ്റ്റ് 31ന് ചിത്രം റിലീസ് ചെയ്യും. ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, ഇഫാർ എന്റർടെയ്ൻമെന്റ് എന്നിവരാണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്.