
മലയാള സിനിമയിലെ നിർമ്മാണ നിർവാഹകരുടെ സംഘടനയായ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പ്രസിഡന്റായി എൻ.എം.ബാദുഷയെയും ജനറൽ സെക്രട്ടറിയായി ഷിബു ജി .സുശീലനെയും ട്രഷററായി അനിൽ മാത്യുവിനെയും തിരഞ്ഞെടുത്തു. എൽദോ സെൽവരാജ്, സിദ്ധു പനയ്ക്കൽ എന്നിവരാണ് വൈസ് പ്രസിഡന്റന്മാർ. ജോയിന്റ് സെക്രട്ടറിമാരായി ഹാരിസ് ദേശം, ഷാജി പട്ടിക്കര എന്നിവരെയും എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായി ഗിരീഷ് കൊടുങ്ങല്ലൂർ, സഞ്ജയ് പടിയൂർ, ജിത്ത് പിരപ്പൻകോട്, ഷാഫി ചെമ്മാട്, ജെ.പി.മണക്കാട്, വിനോദ് പറവൂർ, ശ്യാം തൃപ്പൂണിത്തുറ, നോബിൾ ജേക്കബ്, മനോജ് കാരന്തൂർ, സുധൻ പേരൂർക്കട എന്നിവരെയും തിരഞ്ഞെടുത്തു.