
പാട്‌ന: ബിഹാറിലെ സ്കൂളുകളിൽ അദ്ധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സമരം ചെയ്ത ഉദ്യോഗാർത്ഥികളെ തല്ലിച്ചതച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും പൊലീസും. നിലത്ത് കിടന്ന് മുദ്രാവാക്യം വിളിക്കുന്ന സമരക്കാരനെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ കെ സിംഗ് തല്ലിച്ചതക്കുന്ന വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ദേശീയ പതാകയുമായി നിലത്തുകിടന്ന് സമരം ചെയ്ത ഉദ്യോഗാർത്ഥിയെയാണ് കെ കെ സിംഗ് തല്ലിച്ചതച്ചത്.
കെ കെ സിംഗിന്റെ അടി പലപ്പോഴും ലക്ഷ്യം തെറ്റി ദേശീയപതാകയിൽ കൊള്ളുന്നതും വീഡിയോയിൽ വ്യക്തമാണ്. മർദ്ദനത്തിന് ശേഷം യുവാവിന്റെ കൈയിൽ നിന്നും ദേശീയ പതാക പിടിച്ചു വാങ്ങിച്ച ശേഷം പൊലീസ് ഇയാളെ നിലത്തിട്ട് വലിച്ചിഴച്ചു കൊണ്ടു പോകുന്നതും വീഡിയോയിൽ കാണാം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. സംഭവത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ച ജില്ലാ മജിസ്ട്രേറ്റ് അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവും വ്യക്തമാക്കി.
#Patna | Police lathi charge aspiring teachers during a protest
— Subodh Kumar (@kumarsubodh_) August 22, 2022
A CTET-BTET candidate is being brutally beaten up by Patna ADM KK Singh.
The job aspirants were protesting against the Bihar Government at Dak Bungalow Chowraha in Patna. pic.twitter.com/FuwD8t8Fc0