malabar

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ സ്വർണത്തിന് വിപണിനിരക്കിനേക്കാൾ കുറഞ്ഞവില. ഉപഭോക്താക്കൾക്ക് കുറഞ്ഞനിരക്കിൽ സ്വർണം വാങ്ങാമെന്നതിന് പുറമേ പണിക്കൂലിയിലും മികച്ച ഇളവ് നേടാം. സ്വർണാഭരണത്തിന്റെ പണിക്കൂലി സ്വർണവിലയുടെ നിശ്ചിത ശതമാനമായതിനാൽ സ്വർണവില കുറയുമ്പോൾ ആനുപാതികമായി പണിക്കൂലിയും കുറയുമെന്നതാണ് നേട്ടം.

കമ്പനിയുടെ വൺ ഇന്ത്യ വൺ റേറ്റ് പോളിസിയുടെ ഭാഗമായാണ് കുറഞ്ഞവില ഈടാക്കുന്നത്. ഇത് മറ്റ് ജുവലറികളുടെ നിരക്കിനേക്കാൾ കുറവാണെന്ന് മലബാർ ഗോൾഡ് വ്യക്തമാക്കി. ഇന്നലെ മലബാർ ഗോൾഡ് മൂന്നുതവണ സ്വർണവില പുതുക്കി നിശ്ചയിച്ചു. കേരളത്തിൽ ഗ്രാമിന് മാർക്കറ്റ് വിലയേക്കാൾ 10 രൂപ കുറച്ച് 4,700 രൂപയ്ക്കാണ് വില്പന നടത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിപണിനിരക്കിനേക്കാൾ കുറഞ്ഞവിലയാണ് മലബാർ ഗോൾഡ് ഈടാക്കുന്നത്.

ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ സ്വർണമായാലും മലബാർ ഗോൾഡ് അത് പണം നൽകി തിരിച്ചെടുക്കുമ്പോൾ സ്വർണത്തിന്റെ മാർക്കറ്റ് വിലയുടെ ഒരു ശതമാനം മാത്രമേ കുറയ്ക്കുന്നുള്ളൂ. എക്‌സ്‌ചേഞ്ച് ചെയ്‌താൽ 100 ശതമാനം മൂല്യവും നൽകും.