
തിരുവനന്തപുരം: ശ്രീകാര്യം ഗാന്ധിപുരം ശ്രീമഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി മഹോത്സവം 27 മുതൽ 31 വരെ നടക്കും. 27ന് വൈകിട്ട് 4.30ന് പ്രസാദശുദ്ധി പൂജ,28ന് പുലർച്ചെ 5.30ന് ബിംബശുദ്ധിക്രിയകൾ, 8.30ന് കലശാഭിഷേകം, വൈകിട്ട് 5.15ന് ഐശ്വര്യ പൂജ , 7.45 ന് അപ്പംമൂടൽ. 29 ന് രാവിലെ 8ന് കളഭപൂജ, കളഭാഭിഷേകം, രാത്രി 8ന് മഹാനിവേദ്യമായ സമ്പൂർണ്ണ അപ്പംമൂടൽ. 30ന് പുലർച്ചെ 5.20ന് പഞ്ചാമൃതാഭിഷേകം, ഉച്ചയ്ക്ക് 12. 30ന് ഗണേശസദ്യ, രാത്രി 7.30ന് സേവാ എഴുന്നള്ളിപ്പ്,31ന് രാവിലെ 6 ന് 1008 നാളികേരവും അഷ്ടദ്രവ്യങ്ങളും അർപ്പിച്ചുള്ള പ്രത്യക്ഷ മഹാഗണപതിഹോമം, 9ന് കൊഴുക്കട്ട പൊങ്കാല, 10ന് ഗജപൂജ, ഉച്ചയ്ക്ക് 12. 30ന് ഗണേശസദ്യ, വൈകിട്ട് 5ന് വിനായക ചതുർത്ഥി വ്രതപൂജ, സമൂഹാർച്ചന. 7ന് അലങ്കാരദീപാരാധന,രാത്രി 8ന് പുഷ്‌പാഭിഷേകം.