
കൊച്ചി: പ്രമുഖ ഫാഷൻ ബ്രാൻഡായ ആജിയോയും കേരളത്തിലെ റോക്ക് ബ്രാൻഡായ തൈക്കൂടം ബ്രിഡ്‌ജും ചേർന്ന് നിർമ്മിച്ച സംഗീതശില്പമായ 'കേരളം മാറിയോ"യ്ക്കൊപ്പം കൈകോർത്ത് ചലച്ചിത്രതാരം കല്യാണി പ്രിയദർശൻ. പുതുമയും ഫാഷനും ഒത്തുചേരുന്ന അപൂർവ ദൃശ്യചാരുതയാണ് ഓണത്തോട് അനുബന്ധിച്ച് ആജിയോ മലയാളികൾക്ക് സമ്മാനിക്കുന്നത്.
കേരളത്തിന്റെ സാമൂഹിക, സാംസ്കാരികതലങ്ങളിലെ മാറ്റങ്ങൾ തൊട്ടറിയാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമുള്ള എല്ലാ ചാനലുകളിലും 2.5 മിനിട്ട് ദൈർഘ്യമുള്ള മ്യൂസിക് വീഡിയോയും 30 സെക്കൻഡുള്ള ടിവി പരസ്യവുമായി ഈ ഗാനം എത്തിക്കഴിഞ്ഞു.
ആജിയോയുടെ ഓണശേഖരത്തിൽ ഫ്യൂഷൻ വസ്ത്രങ്ങൾ, പാശ്ചാത്യ വസ്‌ത്രങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, ഡെനീംസ്, അത്‌ലീഷർ, കാഷ്വൽസ് എന്നിങ്ങനെ വിഭാഗങ്ങളിലെ വിപുലമായ ശ്രേണികളുണ്ട്. ഒപ്പം മികച്ചതരം വസ്ത്രങ്ങളും സ്വർണനാണയങ്ങളും വാച്ചുകളും വീട്ടുപകരണങ്ങളും ഉൾപ്പെടെ നിരവധി സമ്മാനങ്ങളും നേടാം.