
നാഗർകോവിൽ: ഡൽഹി നിസാമൂദീൻ എക്സ്പ്രസ് ട്രെയിനിൽ നിന്ന് 6.5 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാവിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. നാഗർകോവിൽ റെയിൽവേ ഇൻസ്‌പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടികൂടിയത്. എക്സ്‌പ്രസ് ട്രെയിനിൽ കഞ്ചാവ് കൊണ്ടുവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ കമ്പാർട്ട്മെന്റിൽ കഞ്ചാവ് കണ്ടെത്തിയത്. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.