india-volly

ടെഹ്റാൻ: ഏഷ്യൻ അണ്ടർ 18 വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷ ടീമിന് ചരിത്ര വെങ്കല നേട്ടം. കൊറിയയെ 3-2ന് കീഴടക്കിയാണ് ഇന്ത്യൻ ടീം വെങ്കലം നേടിയത്. സ്കോർ: 25-20, 25-21, 26-28, 19-25 15-12.

14 വർഷത്തിന് ശേഷമാണ് ഏഷ്യൻ അണ്ടർ 18 പുരുഷ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നത്. നേരത്തേ പ്രാഥമിക ഘട്ടത്തിലും ഇന്ത്യ കൊറിയയെ കീഴടക്കിയിരുന്നു. സെമിയിൽ ഇന്ത്യ ഇറാനോട് തോറ്റിരുന്നു. ആഷിഷ് സ്വെയിൻ,​ ആര്യൻ ബല്യാൻ,​ഖുഷ് സിംഗ്,​ കാർത്തിക്ക് ശ‌ർമ്മ എന്നിവരാണ് ഇന്ത്യയുടെ വിജയശില്പികൾ.