
മുംബൈ/കൊച്ചി: ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് മുംബൈ ഹാഫ് മാരത്തണിൽ ഛഗൻ ബോംബലെയും (മഹാരാഷ്ട്ര), കവിത റെഡിയും (ആന്ധ്ര പ്രദേശ്) വിജയികളായി. ജിയോ ഗാർഡനിൽ നടന്ന 21 കി.മീ മത്സരത്തിൽ 1:16:11 സമയത്തിലായിരുന്നു ഛഗന്റെ ഫിനിഷിങ്. ഭഗത് സിങ് വാൽവി (1:17:51) രണ്ടാം സ്ഥാനവും, അനിൽ ജിൻഡാൽ (1:18:17) മൂന്നാം സ്ഥാനവും നേടി. ഏകപക്ഷീയമായ വനിത വിഭാഗം മത്സരത്തിൽ 1:37:03 സമയത്തിൽ കവിത റെഡി ഒന്നാമതെത്തി. പുരുഷൻമാരുടെ 10 കി.മീ ഓട്ടത്തിൽ അമിത മാലി (0:33:42) ഒന്നാമതെത്തി. വനിതകളുടെ 10 കി.മീ ഇനത്തിൽ രോഹിണി മായാ പാട്ടീൽ 0:41:32 സെക്കൻഡിൽ ഒന്നാമതെത്തി. ബ്രാൻഡ് അംബാസഡർ കൂടിയായ സച്ചിൻ ടെണ്ടുൽക്കർ മത്സരങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.