മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ വാശിപിടിച്ച് കരയുന്ന മക്കളുണ്ട്. മാതാവിനെയും പിതാവിനെയുമൊക്കെ സ്‌നേഹത്തോടെ യാത്രയാക്കുന്ന കുട്ടികളുമുണ്ട്. അത്തരത്തിൽ ജോലിക്ക് പോകാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥയായ അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

mother-and-baby

പ്രായമായ ഒരു സ്ത്രീ കുട്ടിയെ എടുത്തുനിൽക്കുകയാണ്. ഡ്യൂട്ടിക്ക് പോകാൻ അമ്മ ഇറങ്ങുമ്പോൾ, കുസൃതിയോടെ കൊഞ്ചുകയാണ് കുട്ടി. അമ്മയുടെ യൂണിഫോമിൽ പിടിച്ചുവലിക്കുകയും, ഉമ്മ നൽകി പോകേണ്ട എന്ന് പറയുകയും ചെയ്യുന്നു.

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'അമ്മയ്ക്ക് ഡ്യൂട്ടിയുണ്ട് വാവേ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മക്കളെ ഉൾപ്പടെ വേണ്ടപ്പെട്ടവരിൽ നിന്നും അകന്നു കർത്തവ്യ നിർവഹണം നടത്തുന്ന എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടി ഈ വീഡിയോ സമർപ്പിക്കുന്നു.'വെന്നും പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.