സീരിയലുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതികളാണ് ചന്ദ്ര ലക്ഷമണും ടോഷ് ക്രിസ്റ്റിയും. ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങൾ ഡേ വിത്ത് എ സ്റ്റാറിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഇരുവരും.

chandra-lekshman

തങ്ങളുടെ വിവാഹത്തെക്കുറിച്ചും ദമ്പതികൾ തുറന്നുപറഞ്ഞു. 'സുജാതയുടെ ലൊക്കേഷനിൽ വച്ചാണ് ഞങ്ങൾ കാണുന്നത്. ടോഷിയേട്ടന്റെ ഫസ്റ്റ് സീൻ എടുത്തോണ്ടിരിക്കുമ്പോൾ, ഡയറക്ടർ സാർ പരിചയപ്പെടുത്തി. അന്ന് ഞങ്ങൾക്കൊരു കോമ്പിനേഷൻ സീൻ വന്നു. ടോഷിയേട്ടൻ പെട്ടെന്ന് ഫ്രണ്ട്ലി ആകും. പിന്നെ ഞങ്ങൾ ഫ്രണ്ട്സായി.

ആർക്കാണ് ആദ്യം ഇഷ്ടം തോന്നിയതെന്ന ചോദ്യത്തിന് ഇപ്പോഴും ഞങ്ങൾക്ക് ഉത്തരം അറിയില്ല. ഞങ്ങൾക്ക് വില്ലന്മാരൊന്നുമില്ലായിരുന്നു. വീട്ടുകാർക്ക് ഇഷ്ടമാണെങ്കിൽ മാത്രം വിവാഹം എന്ന് തീരുമാനിച്ചിരുന്നു. വീട്ടിൽ രണ്ട് പേരും ഒരേ ദിവസമാണ് ഇക്കാര്യം അവതരിപ്പിച്ചത്. രണ്ട് റിലീജിയനാണെങ്കിലും വീട്ടിൽ കുഴപ്പമൊന്നുമില്ലായിരുന്നു.'-താരദമ്പതികൾ പറഞ്ഞു.

താനുമായി ബന്ധപ്പെട്ട് വന്ന ഫേക്ക് ന്യൂസിനെക്കുറിച്ചും ചന്ദ്ര ലക്ഷ്മൺ വെളിപ്പെടുത്തി. 'ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ പോയി, പീഡനമൊക്കെ അനുഭവിച്ചു, സീരിയലിലൊന്നും അഭിനയിക്കാൻ സമ്മതിക്കാത്തതൊണ്ടാണ് ഞാൻ മലയാളം സീരിയൽ ചെയ്യാത്തത് എന്നൊക്കെ പറഞ്ഞ് ഏതോ ഒരു മഹാൻ യൂട്യൂബിലൊരു ഇട്ടു. അങ്ങനെ ഞാൻ ഇവിടെ പോപ്പുലറായി. '- നടി പറഞ്ഞു.