mosquito

മഴക്കാലമാകുന്നതോടെ മിക്കവാറുമുള്ള എല്ലാ വീടുകളിലേയും ഒരു പ്രധാന പ്രശ്നമാണ് കൊതുകിന്റെ ശല്യം. കൊതുകുകൾ കാരണം പലതരം രോഗങ്ങളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ അതിനെ തുരത്താൻ പല വഴികളും തേടുന്നവരാണ് നമ്മൾ പലരും. വിപണിയിൽ ലഭ്യമായ നിരവധി രാസ അധിഷ്ഠിത ഉത്പന്നങ്ങൾ കൊതുകുകളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഈ ഉത്പന്നങ്ങളിലെ ഏറ്റവും വലിയ പോരായ്മ ഇവ ആരോഗ്യത്തിനും പരിസ്ഥിതിക്കും സുരക്ഷിതമല്ല എന്നതാണ്. ദീർഘനാളത്തെ ഉപയോഗത്തിനു ശേഷം, കൊതുകുകൾ ഈ രാസവസ്തുക്കളോട് പ്രതിരോധം പുലർത്തുന്നത് ഈ ഉത്പന്നങ്ങളെ പിന്നീട് ഫലപ്രദമല്ലാതാക്കുന്നു.

കൊതുകുകളെ കൊല്ലുന്നതിനോ അകറ്റുന്നതിനോ വേണ്ടിയുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗം . അതിന് ഏറ്റവും മികച്ച മാർഗം നമ്മുടെ അടുക്കളയിൽ തന്നെയുണ്ടെന്നതാണ് സത്യം. അവ ഏതൊക്കെയാണെന്ന് നമ്മുക്ക്

കൊതുകിന്റെ സാന്നിദ്ധ്യം കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ കപ്പിയുടെ മട്ട് ഒഴിക്കുകയാണെങ്കിൽ കൊതുകിന്റെ ലാർവകളുടെ വളർച്ചയെ തടസ്സപ്പെടുത്താൻ സാധിക്കും.

ഈ ഓയിൽ ആവശ്യാനുസരണം ശരീരത്തിൽ പുരട്ടുന്നതിലൂടെ ഒരുപരിധിവരെ കൊതുകിൽ നിന്ന് രക്ഷ നേടാനും സാധിക്കും.

വെളുത്തുള്ളിയുടെ രൂക്ഷമായ ഗന്ധം കൊതുകുകളെ അകറ്റാൻ സഹായിക്കും. വെളുത്തുള്ളി വെള്ളം നിങ്ങളുടെ മുറിക്ക് ചുറ്റും തളിക്കുക. അതുപോലെ വെളുത്തുള്ളി വെള്ളം വീട്ടിലെ ബൾബുകളിലോ വീടിനകത്തോ പുറത്തോ തളിക്കാം, ബൾബുകളുടെ ചൂട് വെളുത്തുള്ളിയുടെ ഗന്ധം ചുറ്റും പരത്തിക്കൊണ്ട് കൊതുകുകളെയും മറ്റ് പ്രാണികളെയും അകറ്റി നിർത്തുവാൻ സഹായിക്കുന്നു.

തുളസി ചെടിയുടെ സുഗന്ധം കൊതുകള അകറ്റാൻ ഫലപ്രദമാണ്.

ഒരു നാരങ്ങ പകുതിയായി മുറിച്ച് അതിൽ കുറച്ച് ഗ്രാമ്പൂ ഇട്ടുവെയ്ക്കുകയാണെങ്കിൽ കൊതുകിനെ അകറ്റാൻ ഏറ്റവും ഫലപ്രദവും മാർഗമാണ്.

കൊതുകിനെ അകറ്റുവാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് കർപ്പൂരം. ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. കൊതുകുകളെ കൊല്ലുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയർത്താനും കർപ്പൂരം സഹായിക്കുന്നു. കൂടാതെ, കൊതുക് കടി കുറയ്ക്കാനും ഇത് ഉപകാരപ്പെടുന്നു.

പെപ്പർമിന്റിൽ അടങ്ങിയിരിക്കുന്ന ലിമോണെൻ, മെന്തോൾ പോലുള്ളവ കൊതുകുകളെ അകറ്റി നിർത്തും.

ആൻറി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി വൈറൽ, ആന്റിപ്രോട്ടോസോൾ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മിക്ക പ്രാണികളേയും ക്ഷുദ്രജീവികളേയും, പ്രത്യേകിച്ച് കൊതുകുകളെയും അകറ്റുവാനുള്ള പ്രകൃതിദത്തമായ ഒരു പരിഹാരമാണ് ആര്യവേപ്പ്. ശുദ്ധമായ വേപ്പെണ്ണ മറ്റ് തരങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദമാണ്. ശരീരത്തിൽ വേപ്പിൻ എണ്ണ പുരട്ടുന്നത് കൊതുകുകളെ കുറഞ്ഞത് 3 മണിക്കൂറെങ്കിലും അകറ്റി നിർത്തുവാൻ സഹായിക്കുന്നു.