thief

പൊലീസുകാർക്ക് നേരെ വധഭീഷണിയുമായി മോഷണക്കേസ് പ്രതി. തൃശൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോഴായിരുന്നു പ്രതിയുടെ ഡയലോഗ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

'എന്നെ അടിച്ച പൊലീസുകാരൊന്നും ഇന്ന് ജീവനോടെ ഇല്ല മോനെ...സത്യായിട്ടാണ് പറഞ്ഞെ, ജീവനോടെ ഇല്ല. എന്നെ തൊട്ടാൽ വിവരമറിയും. എന്നോട് കളിക്കരുത്. ഒന്നുകിൽ എന്നെ കൊന്നുകളയണം. അല്ലെങ്കിൽ ജീവപര്യന്തം ജയിലിൽ ആക്കണം. ഞാൻ പുറത്തിറങ്ങിയിട്ടുണ്ടെങ്കിൽ...'- എന്നാണ് ആദ്യം പറയുന്നത്.

നേരം ഇരുട്ടിവെളുത്തപ്പോൾ ഇന്നലെ പറഞ്ഞത് ഒന്നുകൂടി പറയാൻ ആവശ്യപ്പെടുകയാണ് പൊലീസ്. ഇന്നലെ മദ്യത്തിന്റെ പുറത്ത് പറഞ്ഞതാണെന്നും, തനിക്ക് ധൈര്യമൊന്നുമില്ല സാർ എന്ന് പ്രതി പറയുന്നതും വീഡിയോയിലുണ്ട്.