
മലയാളത്തിന്റെ പ്രിയ താരമാണ് മഞ്ജു പിള്ള. ബിഗ്സ്ക്രീനിലും മിനി സ്ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരം. മകൾ ദയയോടൊപ്പം പങ്കുവച്ച പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. സാരിയിലാണ് മഞ്ജുവും ദയയും. അമ്മയേക്കാളും വളർന്ന ദയ സൂപ്പർ പോസിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ലൈക്ക് മദർ, ലൈക്ക് ഡോട്ടർ എന്നാണ് ചിത്രത്തിന് മഞ്ജു നൽകിയ അടിക്കുറിപ്പ്. റിമി ടോമി, സയനോര, ബീന ആന്റണി, സരയു തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഹോം സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രം മഞ്ജുവിന് ഏറെ പ്രശംസ നേടി കൊടുത്തിരുന്നു.