
വിവാഹമോചനശേഷം ധനുഷും ഐശ്വര്യയും ആദ്യമായി പൊതുവേദിയിൽ ഒരുമിച്ചു. ആൺമക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ പരിപാടിക്കുവേണ്ടി ധനുഷും ഐശ്വര്യയും ഒരുമിച്ചെത്തിയ ഫോട്ടോ ശ്രദ്ധ നേടുകയാണ്.
മൂത്ത മകൻ യാത്രയെ സ്കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്ടനായി തിരഞ്ഞെടുത്തിരുന്നു.
ഇൗ പരിപാടിക്കുവേണ്ടിയാണ് ധനുഷും ഐശ്വര്യയും എത്തിയത്. ഇവർക്കൊപ്പം വിജയ് യേശുദാസും ദർശനയുമുണ്ട്.
ധനുഷും വിജയ് യേശുദാസും വർഷങ്ങളായി കുടുംബ സുഹൃത്തുക്കളാണ്. അതേസമയം മകന്റെ നേട്ടത്തെ പ്രകീർത്തിച്ച് െഎശ്വര്യ സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചു. എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്കൂളിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണുന്നു.അഭിമാനമുള്ള മാതാവാണെന്നും അവർ വേഗം വളരുന്നുവെന്നും െഎശ്വര്യ കുറിച്ചു.