
പൂനെ: ആൺകുട്ടിയെ ലഭിക്കുന്നതിന് വേണ്ടി പൊതുസ്ഥലത്ത് പരസ്യമായി കുളിക്കാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്ന പരാതിയുമായി യുവതി. പൂനെയിലെ വിദ്യാപീഠ് പൊലീസ് സ്റ്റേഷനിലാണ് പരാതിയുമായി യുവതി എത്തിയത്.
പ്രദേശത്തെ മന്ത്രവാദിയായ താന്ത്രിക്ക് ബാബ എന്ന പേരിൽ അറിയപ്പെടുന്ന മൗലാന ബാബാ ജമാദാർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് ഭർത്താവും ഭർത്തൃ മാതാപിതാക്കളും തന്നോടെ പൊതുസ്ഥലത്ത് കുളിക്കാൻ നിർബന്ധിക്കുന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ഐ.പി.സി. സെക്ഷൻ 498, 323, 420, 504, 406 എന്നീ വകുപ്പുകളും ദുർമന്ത്രവാദത്തിനെതിരേയുള്ള നിയമപ്രകാരവും നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.