
ന്യൂഡൽഹി : ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്രകാരണ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്ന് വിളിച്ച ഗവർണർ ഗൂഢാലോചനയിൽ കണ്ണൂർ വി.സിക്കും പങ്കുണ്ടെന്നും ആരോപിച്ചു. ഇർഫാൻ ഹബീബിന്റെ പ്രവൃത്തിയെ പ്രതിഷേധമെന്ന് വിളിക്കാനാകില്ല. ഡൽഹിയിൽ വച്ച് തന്നെ ആക്രമണത്തിന് ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായെന്നും ഗവർണർ പറഞ്ഞു.
ഈ ഗൂഢാലോചനയിൽ വി.സിയും പങ്കാളിയാണ്. കേരളത്തിൽ കറുത്ത ഷർട്ടിട്ടാൽ നടപടി എടുക്കുന്ന അവസ്ഥയാണ്. എന്നാൽ ഗവർണർക്കെതിരെ ആക്രമണം ഉണ്ടായിട്ട് നടപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗം തകർച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു
അതേസമയം കണ്ണൂർ വി,സിക്കെതിരായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിമിനൽ പരാമർശത്തിനെതിരെ ചരിത്രകാരൻമാർ രംഗത്തെത്തി. ഗവർണർ ഇത്തരം രാഷ്ട്രീയ പരാമർശങ്ങൾ അവസാനിപ്പിക്കണമെന്ന് അൻപത് ചരിത്രകാരൻമാരും അദ്ധ്യാപകരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.