correption

കോഴിക്കോട്: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ മാനാഞ്ചിറ സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് ഷറഫുദ്ദീൻ വിജിലൻസ് പിടിയിലായി. കണ്ണൂർ ജില്ലയിലെ ശിവപുരം സ്വദേശിയായ ഹാരിസ് 1999 ൽ രജിസ്റ്റർ ചെയ്ത പ്രമാണത്തിന്റെ പകർപ്പിനു വേണ്ടി ഈ മാസം 17ന് മാനാഞ്ചിറ സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.230 രൂപ ഫീസ് അടക്കാനും നിർദ്ദേശിച്ചു.പകർപ്പ് 23ന് നൽകാമെന്നും കൈക്കൂലിയായി പതിനായിരം രൂപ വേണമെന്നും ഷറഫുദ്ദീൻ ആവശ്യപ്പെട്ടു.
കൈക്കൂലി ആവശ്യപ്പെട്ട വിവരം ഹാരിസ് വിജിലൻസ് സൂപ്രണ്ട് സജീവനെ അറിയിക്കുകയും ഇന്നലെ നാലുമണിയോടെ മാനാഞ്ചിറ സബ് രജിസ്ട്രാർ ഓഫീസിനുള്ളിൽ വച്ച് പണം കൈപ്പറ്റുമ്പോൾ അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഡി.വൈ.എസ്.പി.ഷാജി വർഗീസ്,ഇൻസ്‌പെക്ടർമാരായ രാജേഷ്,ശിവപ്രസാദ്,എസ്.ഐമാരായ സുനിൽ,പ്രദീപൻ,ജയരാജൻ,​സി.പി.ഒമാരായ അർഷാദ് ഷൈജുകുമാർ ഷാബു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.