
കാണാൻ കടുകുമണി പോലെ ഉള്ളൂ എന്ന് നമ്മൾ ചെറിയൊരു കാര്യത്തെ ഉപമിക്കാൻ സ്ഥിരം പറയാറുണ്ട്. പക്ഷേ കടുക് അത്ര ചെറിയ ആളല്ല. നമ്മൾ അറിയാത്ത,ശ്രദ്ധിക്കാത്ത ഒരുപാട് ഗുണങ്ങളുണ്ട് കടുകിന്.നല്ല പോലെ ചൂടാക്കിയ വെളിച്ചെണ്ണയിലേയ്ക്ക് കുറച്ച് കടക് ഇട്ട് നന്നായി പൊട്ടിവരുമ്പോൾ ഉണ്ടാകുന്ന ഒരു വാസന മനം നിറയ്ക്കുന്നതാണ്. കറികളിൽ രുചി കൂട്ടാൻ കടുക് നന്നായി പൊട്ടണം എന്നാണ് പറയുന്നത്. ഈ കടുകിന്റെ കടുകെണ്ണ നിരവധി ഗുണങ്ങളുള്ളതാണ്. ചർമ്മത്തിൽ ചുളിവുകൾ വീഴാതെ സംരക്ഷിക്കുന്നതിൽ ഏറ്റവും നല്ലമാർഗ്ഗമാണ് കടുകെണ്ണ ഉപയോഗിക്കുക എന്നത്. നമുക്ക് അറിയാം, ചുളിവ് വീണാൽ വേഗത്തിൽ പ്രായം തോന്നുന്നതിന് കാരണമാകും. ഇത് തടയുന്നതിന് ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് കടുകെണ്ണ ഉപയോഗിച്ച് മുഖത്ത് നന്നായി മസാജ് ചെയ്യുക എന്നത്.
കടുകെണ്ണയുടെ ഗുണങ്ങൾ
1. നിർജ്ജലീകരണം തടയുന്നു
ചർമ്മം ഒട്ടും വരണ്ടുപോകാതെ മനോഹരമാക്കി നിലനിർത്തുവാൻ സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. ഇത് ചർമ്മത്തെ നല്ലപോലെ മോയ്സ്ച്വറൈസ് ചെയ്ത് നിലനിറുത്താൻ വളരെയധികം സഹായിക്കുന്നുണ്ട്. കൂടാതെ, ചർമ്മം ആരോഗ്യത്തോടെ ഇരിക്കുന്നതിനും ഇത് ഉപകരിക്കുന്നു . ചർമ്മം വരണ്ടുപോകാതെ ഇരിക്കുന്നതിനാൽ തന്നെ ചർമ്മപ്രശ്നങ്ങൾ കുറയ്ക്കാനും ചർമ്മം ദൃഢമാക്കി നിലനിർത്തുവാനും ഇത് സഹായിക്കുന്നുണ്ട്.
2. ചുളിവുകൾ ഇല്ലാതാക്കുന്നു
ചർമ്മത്തിൽ ചുളിവുകൾ വീഴാതെ സംരക്ഷിക്കുന്നതിന് ഏറ്റവും നല്ലമാർഗമാണ് കടുകെണ്ണ ഉപയോഗിക്കുക എന്നത്. ചുളിവ് വീണാൽ വേഗത്തിൽ പ്രായം തോന്നുന്നതിന് കാരണമാകും. ഇത് തടയുന്നതിന് ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് കടുകെണ്ണ ഉപയോഗിച്ച് മുഖത്ത് നന്നായി മസാജ് ചെയ്യുക എന്നത്. സ്ഥിരമായി കടുകെണ്ണ ഉപയോഗിച്ച് ശരീരം മൊത്തത്തിൽ മസാജ് ചെയ്യുന്നത്, അല്ലെങ്കിൽ മുഖത്ത് മാത്രം മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് സ്ഥിരമായി ചെയ്താൽ വേഗത്തിൽ ഫലം ലഭിക്കും.
3. കരുവാളിപ്പ് കുറയ്ക്കുന്നു
വേനലിൽ മിക്കവരും നേരിടുന്ന പ്രശ്നമാണ് ശരീരമാസകലം കരുവാളിച്ച് പോകുന്നത്. അമിതമായി സൂര്യതാപം ഏൽക്കുമ്പോഴാണ് ശരീരത്തിൽ രണ്ട് നിറം രൂപപ്പെടുന്നത്. ഇത്തരം പ്രശ്നം ഒഴിവാക്കാനും ചർമ്മത്തെ സംരക്ഷിക്കാനും ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് കടുകെണ്ണ. എന്നും കടുകെണ്ണ തേച്ച് കുളിക്കുന്നതോ അല്ലെങ്കിൽ മഞ്ഞളും ചേർത്ത് ദേഹത്ത് പുരട്ടി കുളിക്കുന്നതുമെല്ലാം കരുവാളിപ്പ് കുറച്ച് ചർമ്മം സുന്ദരമാക്കുവാൻ സഹായിക്കുന്നവയാണ്.
4. അണുബാധകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു
കടുകെണ്ണയിൽ നല്ലപോലെ ആന്റിബാക്ടീരിയൽ പ്രോപ്പർട്ടി അടങ്ങിയിരിക്കുന്നതിനാൽ തന്നെ ഇത് ചർമ്മത്തെ നല്ലരീതിയിൽ സംരക്ഷിക്കുകയും മുഖക്കുരു , അലർജി എന്നിവയിൽ നിന്നെല്ലാം തന്നെ ചർമ്മത്തെ സംരക്ഷിച്ച് നിർത്തുന്നു. എന്നും കടുകെണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്.
5.ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാൻ സഹായിക്കുന്നു
ദിവസേന കുളിക്കുന്നതിന് മുമ്പേ നല്ലപോലെ കടുകെണ്ണ എടുത്ത് മുഖത്ത് പുരട്ടുന്നത് വളരെ നല്ലതാണ്. കടുകെണ്ണ പുരട്ടി ശരീരം മൊത്തം നന്നായി മസാജ് ചെയ്തതിനു ശേഷം കുളിച്ചാൽ ഇത് ചർമ്മത്തിലെ ടെഡ് സെൽസിനെ നീക്കം ചെയ്യുകയും, ചർമ്മത്തിലെ അഴുക്കെല്ലാം നീക്കം ചെയ്ത് അടഞ്ഞിരിക്കുന്ന ചർമ്മദ്വാരങ്ങൾ തുറക്കുന്നതിനും ഇതുവഴി ബ്ലാക്ക്‌ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ ഇല്ലാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.