pranav-seji

തങ്കച്ചൻ പ്രധാന പരിശീലകൻ

തിരുവനന്തപുരം: ഫിബ ബാസ്കറ്റ് ബാൾ ലോകകപ്പ് യോഗ്യതയ്ക്കായുള്ള ഏഷ്യൻ ക്വാളിഫയറിൽ ജോർദാനും ലെബനനും എതിരായ മത്സരങ്ങൾക്കുള്ള പന്ത്രണ്ടംഗ ഇന്ത്യൻ പുരുഷ ടീമിൽ മലയാളി താരങ്ങളായ പ്രണവും സെജി മാത്യുവും ഇടം നേടി. കണ്ണൂർ ചന്ദനയ്ക്കാംപാറ സ്വദേശി എൻ.സി തങ്കച്ചനാണ് ടീമിന്റെ പ്രധാന പരിശീലകൻ. സെജി കെ.എസ്.ഇ.ബിയുടെ താരമാണ്. എൻ.ബി.എ അക്കാഡമിയിൽ നിന്നാണ് പ്രണവിന്റെ വരവ്. ജോർദാനെതിരായ മത്സരം 25ന് അമ്മാനിലാണ്. തുടർന്ന് തിരിച്ചെത്തുന്ന ഇന്ത്യൻ ടീം 29ന് ബെംഗളൂരു ശ്രീകണ്ഡീരവ സ്റ്റേഡിയത്തിൽ ലെബനനിനെ നേരിടം.