aiff-ban

ന്യൂഡൽഹി : താത്കാലിക ഭരണ സമിതിയെ പിരിച്ചു വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിലക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയ്ക്ക് കത്തെഴുതി. എ.ഐ.എഫ്.എഫിന്റെ ദൈനംദിന ഭരണത്തിനായി നിയമിക്കപ്പെട്ട ​ആ​ക്ടിം​ഗ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ സുനന്ദോ ദർ ഫിഫ സെക്രട്ടറി ജനറൽ ഫാത്തിമ സമൗറോയ്ക്കാണ് അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴിതിയത്.

സുപ്രീം കോടതി നിയമിച്ച താത്കാലിക ഭരണ സമിതി പിരിച്ചുവിട്ടകാര്യം ഫിഫയെ ഔദ്യോഗികമായി അറിയിച്ചെന്നും വിലക്ക് മാറ്റുമെന്നാണ് പ്രീതക്ഷയെന്നും സുനന്ദോ ദർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സു​പ്രീം​ ​കോ​ട​തി​ ​ ​താ​ത്ക്കാ​ലി​ക​ ​ഭ​ര​ണ​ ​സ​മി​തിയെ ​നി​യ​മി​ച്ചത് ​ ​ബാ​ഹ്യ​ ​ഇ​ട​പെ​ട​ലാ​ണെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​ഫി​ഫ​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബോ​ൾ​ ​ഫെ​ഡ​റേ​ഷ​ന് ​വിലക്ക് ഏ​പ്പെ​ടു​ത്തി​യ​ത്.​ തിങ്കളാഴ്ചയാണ് താത്കാലിക ഭരണസമിതിയെ പിരിച്ചുവിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കിയത്.

തിരഞ്ഞെടുപ്പ് സെപ്തംബർ 2ന്

അ​ഖി​ലേ​ന്ത്യാ​ ​ഫു​ട്ബോ​ൾ​ ​ഫെ​ഡ​റേ​ഷ​ന്റെ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​കൗ​ൺ​സി​ലി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സെപ്തംബർ 2ന് നടക്കും. തിരഞ്ഞെടുപ്പ് ആഗസ്റ്റ് 28നുള്ളിൽ നടത്തണമെന്ന് തീരുമാനിച്ചിരുന്നത് സു​പ്രീം​ ​കോ​ട​തി​ ​കഴിഞ്ഞ ദിവസം ഒ​രാ​ഴ്ച്ച​ത്തേ​യ്ക്ക് ​നീ​ട്ടി​വച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഇന്നലെ പുതിയ തിയതി പ്രഖ്യാപിച്ചത്. ഈമാസം മുതൽ നോമിനേഷൻ സമർപ്പിക്കാമെന്ന് റിട്ടേണിംഗ് ഓഫീസർ ​ഉ​മേ​ഷ് ​സി​ൻ​ഹ പറഞ്ഞു. 28ന് സൂക്ഷ്മ പരിശോധന നടക്കും. 29വരെ നോമിനേഷൻ പിൻവലിക്കാൻ അവസരമുണ്ട്. 30ന് എ.ഐ.എഫ്.എഫിന്റെ വെബ്സൈറ്റിൽ സ്ഥാനാർത്ഥികളുടെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. സെപ്തംബർ രണ്ടിനൊ, മൂന്നിനൊ ഫലം പ്രഖ്യാപിക്കും. ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​കൗ​ൺ​സി​ലി​ൽ​ ​ആ​കെ​ 23​ ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.​ ​ഇ​തി​ൽ​ 17​ ​പേ​രെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്.​ ​പ്ര​ധാ​ന​ ​ക​ളി​ക്കാ​രെ​യാ​ണ് ​ബാ​ക്കി​ 6​ ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​നോ​മി​നേ​റ്റ് ​ചെ​യ്യു​ന്ന​ത്