
പബ്ളിക്ക്  സർവീസ് കമ്മിഷൻ  43 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യവിദ്യാഭ്യാസ വകുപ്പിൽ പർച്ചേസ് അസിസ്റ്റന്റ്, റഫ്രിജറേഷൻ മെക്കാനിക്ക്, ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ. ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ ഓവർസിയർ ഗ്രേഡ് -2, എൻജിനിയറിംഗ് അസിസ്റ്റന്റ്, വനവികസന കോർപ്പറേഷനിൽ ഫീൽഡ് ഓഫീസർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് സിവിൽ സപ്ളൈസ് കോർപ്പറേഷനിൽ ജൂനിയർ മാനേജർ, വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ എന്നീ ഒഴിവുകളുണ്ട്.
നിയമസഭാ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് -2 തമിഴ്, വിവര പൊതുജന സമ്പർക്ക  വകുപ്പിൽ ട്രാൻസ്ലേറ്റർ  (മലയാളം), നിയമസഭാ സെക്രട്ടേറിയറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ്, ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജുകളിൽ  ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്-2, ഡ്രഗ്സ്  കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, മലബാർ സിമന്റ്സിൽ ഡ്രസർ, നഴ്സിംഗ് അസിസ്റ്റന്റ് ഗ്രേഡ് -1, ഇൻഷുറൻസ്  മെഡിക്കൽ  സർവീസിൽ  ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്-2, കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ എന്നീ  18 തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റാണ് നടക്കുന്നത്.
പ്രധാന തസ്തികകൾ താഴെ. മറ്റു തസ്തികളിലെ വിജ്ഞാപനവും  വിശദവിവരങ്ങളും പി.എസ്.സി വെബ്സൈറ്റിൽ.
ജനറൽ റിക്രൂട്ട്മെന്റ്
കാറ്റഗറി നമ്പർ: 306/2022
സാങ്കേതിക വിദ്യാഭ്യാസം
ലക്ചറർ ഇൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്
ശമ്പളം: എ.ഐ.സി.ടി ഇ സ്കെയിൽ, ഒഴിവുകൾ: 2, യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് റെഗുലർ പഠനത്തിനുശേഷം എൻജിനിയറിംഗിലോ, ടെക്നോളജിയിലോ നേടിയ ഒന്നാം ക്ളാസ് ബാച്ചിലേഴ്സ് ബിരുദം. പ്രായം 20-39. 02.01.1983-01.01.2002 നും ഇടയിൽ ജനിച്ചവരാകണം. പിന്നാക്ക വിഭാഗങ്ങൾക്ക് ഇളവ്.
കാറ്റഗറി നമ്പർ: 310/2022
വിവര പൊതുജന സമ്പർക്ക വകുപ്പ്
ട്രാൻസ്ലേറ്റർ (മലയാളം)
ശമ്പളം: 39,300-83,000, ഒഴിവുകൾ: 3, പ്രായപരിധി: 19-39, ഉദ്യോഗാർത്ഥികൾ 02.01.1983-01.01.2003 നും ഇടയിൽ ജനിച്ചവരാകണം. പിന്നാക്ക വിഭാഗങ്ങൾക്ക് ഇളവ്. 
യോഗ്യത: ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് പാർട്ട്- 3  മലയാളം ഐച്ഛികമായെടുത്ത് നേടിയ ബി.എ ബിരുദം, ആകാശവാണിയിലോ അല്ലെങ്കിൽ ഒരു പത്രസ്ഥാപനത്തിലോ അല്ലെങ്കിൽ ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലോ പരിഭാഷാ ജോലിയിലുള്ള മുൻപരിചയം.
കാറ്റഗറി നമ്പർ: 311/2022
കേരള നിയമസഭ
കാറ്റലോഗ് അസിസ്റ്റന്റ്
ശമ്പളം: 39,300-83,000, ഒഴിവുകൾ: 2, പ്രായപരിധി: 02.01.1983- 01.01.2004 നുമിടയിൽ. പട്ടികജാതി, പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവർക്ക് പരമാവധി 50 വയസ് തികയാൻ പാടില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി  നിയമാനുസൃത ഇളവുണ്ടായിരിക്കും. യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ളോമ.
കാറ്റഗറി നമ്പർ: 312/2022
സർക്കാർ, ഹോമിയോപ്പതിക് 
മെഡിക്കൽ കോളേജുകൾ
ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് -2
ശമ്പളം: 35,500-75,400, ഒഴിവുകൾ: 2, പ്രായപരിധി: 02.01.1986- 01.01.2004 നുമിടയിൽ. പിന്നോക്കവിഭാഗങ്ങൾക്ക് ഇളവുണ്ട്. യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് സയൻസ് വിഷയങ്ങളിൽ പ്രീഡിഗ്രി, പ്രീ യൂണിവേഴ്സിറ്റി പാസാകണം. അല്ലെങ്കിൽ തത്തുല്യയോഗ്യത ഉണ്ടാകണം. 
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് പാസായിരിക്കണം.
കാറ്റഗറി നമ്പർ: 316/2022
കേരള ജല അതോറിറ്റി
ഇലക്ട്രീഷ്യൻ
ശമ്പളം: 19,000-42,900, ഒഴിവുകൾ: 6, മൂന്നുശതമാനം ഒഴിവുകൾ ചലനവൈകല്യങ്ങളുള്ളവർ, സെറിബ്രൽ പാൾസി ബാധിച്ചവർ, ശ്രവണവൈകല്യമുള്ളവർ എന്നീ വിഭാഗത്തിൽപ്പെടുന്ന  ഭിന്നശേഷി വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു.
പ്രായപരിധി: 02.02.1986-01.01.2004 നുമിടയിൽ ജനിച്ചവരാകണം. പിന്നോക്കവിഭാഗത്തിന് പ്രായത്തിൽ ഇളവുണ്ട്. 
യോഗ്യത: പത്താം ക്ളാസ് വിജയിച്ചശേഷം നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ നിന്ന് ലഭിച്ച ഇലക്ട്രീഷ്യൻ. അല്ലെങ്കിൽ വയർമാൻ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, നിലവിലുള്ള അംഗീകൃത വയർമാൻ ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം.