ee

സം​സ്ഥാ​ന​വ​കു​പ്പി​ന്റെ​ ​സാ​മൂ​ഹി​ക​ ​നീ​തി​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​മാ​യ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ ഒ​ഫ് ​സ്‌​പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗി​ൽ​ ​(​നി​ഷ്)​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്‌​ട​ർ​ ​ത​സ്‌​തി​ക​യി​ലേ​ക്ക് ​ അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​
ഇ​ന്ത്യ​യി​ലോ​ ​, വി​ദേ​ശ​ത്തെ​ ​പ്ര​ശ​സ്‌​ത​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​നി​ന്നോ ​ ​റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ​ ​സ​യൻ​സ്,​ ​ഡി​സ​ബി​ലി​റ്റി​ ​ സ്റ്റ​ഡീ​സ്,​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​മാ​നേ​ജ്മെ​ന്റ്,​ ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ് ​അ​ല്ലെ​ങ്കി​ൽ​ ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ് ​എ​ന്നി​വ​യി​ലൊ​ന്നി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​വും​ ​ഡോ​ക്‌ടറേ​റ്റും​ ​നേ​ടി​യി​രി​ക്ക​ണം.​ ​

ഇ​തി​നൊ​പ്പം​ ​അ​ദ്ധ്യാ​പ​ന​ത്തി​ലോ​ ​അ​ക്കാ​ദ​മി​ക​ ​ഗ​വേ​ഷ​ണ​ത്തി​ലോ​ ​പ​ത്തു​വ​ർ​ഷ​ത്തി​നു​മേ​ൽ​ ​പ​രി​ച​യ​വും​ ​ഡി​സെ​ബി​ലി​റ്റി,​ ​സോ​ഷ്യ​ൽ​ ​സ​യ​ൻ​സ്,​ ​വി​ദ്യാ​ഭ്യാ​സ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​വ​ക​ലാ​ശാ​ല,​ ​സ്ഥാ​പ​ന​ത്തി​ൽ​ ​സീ​നി​യ​ർ​ ​മാ​നേ​ജ്മെ​ന്റ്/​ ​ഗ​വേ​ണിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​ര​ണ്ടു​വ​ർ​ഷ​ ​പ​രി​ച​യ​വും​ ​വേ​ണം.​ ​അ​വ​സാ​ന​തീ​യ​തി​ ​സെ​പ്‌​തം​ബ​ർ​ 15.

കേരള സർവകലാശാലയിൽ

42 അദ്ധ്യാപകർ

കേ​ര​ള​ ​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ 42​അ​ധ്യാ​പ​ക​ ​ഒ​ഴി​വി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​സെ​പ്‌​തം​ബ​ർ​ 3.​ ​ഒാ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​ത​സ്‌​തി​ക​ക​ളും​ ​ഒ​ഴി​വു​ക​ളും​ ​താ​ഴെ​ ​ന​ൽ​കു​ന്നു.​ ​
അ​സോ​ഷ്യേ​റ്റ് ​പ്രൊ​െഫ​സ​ർ​ ​(21​ ​ഒ​ഴി​വ്),​ ​പ്രൊഫ​സ​ർ​ ​(19​),​ ​അ​സി​സ്റ്റ​ന്റ് ​പ്രൊഫ​സ​ർ​ ​(2​).​ ​ഒ​ഴി​വു​ള്ള​ ​വ​കു​പ്പു​ക​ൾ​:​ ​അ​ക്വാ​ട്ടി​ക് ​ബ​യോ​ള​ജി​ ​ആ​ൻ​ഡ് ​ഫി​ഷ​റീ​സ്,​ ​അ​റ​ബി​ക്,​ ​ആ​ർ​ക്കി​യോ​ള​ജി,​ ​ബ​യോ​കെ​മി​സ്ട്രി,​ ​കെ​മി​സ്ട്രി,​ ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​ജേ​ണ​ലി​സം,​ ​ഡെ​മോ​ഗ്ര​ഫി,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​ജ​ർ​മ​ൻ,​ ​ഹി​സ്റ്റ​റി,​ ​ഇ​സ്ളാ​മി​ക് ​സ്റ്റ​ഡീ​സ്,​ ​ലോ,​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ്,​ ​ലി​ങ്ക്വി​സ്റ്റി​ക്‌​സ്,​ ​മാ​ത്‌​സ്,​ ​സം​സ്‌​കൃ​തം,​ ​ത​മി​ഴ്,​ ​സു​വോ​ള​ജി,​ ​ഇം​ഗ്ലി​ഷ്,​ ​കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ്,​ ​ഫി​സി​ക്‌​സ്,​ ​സൈ​ക്കോ​ള​ജി,​ ​റ​ഷ്യ​ൻ,​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ​എ​ന്നി​വ​യാ​ണ്.​ ​
യു​.ജി.​സി​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മു​ള്ള​ ​യോ​ഗ്യ​ത​യാ​ണ് ​വേ​ണ്ട​ത്.​ ​പ്രാ​യ​പ​രി​ധി​ പ്രൊ​ഫ​സ​ർ​ക്ക് 50,​ ​അ​സോ​ഷ്യേ​റ്റ് ​പ്രൊ​ഫ​സ​ർ​ക്ക് 45,​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ക്ക് 40​ ​ആ​ണ്.​ ​അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ​ഇ​ള​വ് ​ല​ഭി​ക്കും.​ ​
കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബോ​ട്ട​ണി​ ​വ​കു​പ്പി​ൽ​ ​ഒ​രു​ ​ആ​ർ​ട്ടി​സ്റ്റ് ​ഫൊ​ട്ടോ​ഗ്ര​ഫ​ർ​ ​ഒ​ഴി​വ്.​ 11​ ​മാ​സ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​ഒാ​ൺ​ലൈ​നി​ൽ​ ​ആ​ഗ​സ്റ്റ് 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​
​ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ ​ഡി​പ്ലോ​മ​/​ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ​ ​ബി​രു​ദം.​ ​പ്രാ​യം​:​ 45​ ​ൽ​ ​കൂ​ട​രു​ത്.​ ​ശ​മ്പ​ളം​:​ 21,000.