kk

ദാമ്പത്യ ജീവിതത്തിൽ ലൈംഗിക ബന്ധത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. രണ്ടുപേരും പൂർണമായ തോതിൽ ആഗ്രഹിച്ചാൽ മാത്രമേ സംതൃപ്തമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാകു. അതിനാൽ തന്റെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്നത് പുരുഷൻ തിരിച്ചറിയണം

പുരുഷന് ലൈംഗിക ഉത്തേജനം വളരെ പെട്ടെന്നുണ്ടാകും എന്നാൽ സ്ത്രീകൾക്കിത് സാവധാനം മാത്രമേ സംഭവിക്കുൂ. അത് മനസിലാക്കി മാത്രമേ സെക്സിൽ ഏർപ്പെടാവു. പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ ചില ലക്ഷണങ്ങൾ ഉണ്ട് ഒരോ സ്ത്രീകളിലും ലൈംഗിക ഉത്തേജനം പലതരത്തിലായിരിക്കും എങ്കിലും ഇതിൽ ചില സമാന സ്വഭാവങ്ങളുണ്ട്.

കിടക്കയിലെത്തിയാൽ പങ്കാളി നിങ്ങളെ ചേർത്തു പിടിക്കുന്നതിനു പകരം ആദ്യം സ്വന്തം കൈകൾ ശരീരത്തോട് ചേർത്ത് പിടിച്ചിരിക്കും, നിങ്ങളെ അകന്നു പോകാൻ അനുവദിക്കാത്ത വിധത്തിലായിരിക്കും അവരുടെശരീരഭാഷ. ലൈംഗിക താത്പര്യമുണ്ടെങ്കിൽ പങ്കാളിയുടെ ശ്വാസോഛ്വാസവും ഹൃദയതാളവും ഉയർന്ന രീതിയിലായിരിക്കും.

ചെറിയ ഞരക്കങ്ങളും പങ്കാളിയിൽ നിന്നും ഉണ്ടായേക്കാം. രതിമൂർച്ഛയ്ക്ക് ശേഷമേ ഈ മാറ്റങ്ങൾ സാധാരണ നിലയിലേക്കെത്തുകയുള്ളൂ.

ഒരു നിശ്ചിത സ്ഥാനത്ത് കിടക്കാനാവാതെ പങ്കാളി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങുകയോ പങ്കാളിയുടെ ശരീരം നിങ്ങളിലേക്ക് അടുപ്പിക്കുകയോ ചെയ്താൽ പങ്കാളി ലൈംഗികമായി ഉത്തേജിക്കപ്പെട്ടു എന്ന് മനസിലാക്കാം

പുരുഷന്മാർക്കായി അഞ്ച് നുറുങ്ങുകൾ

• അവളിൽ ആഗ്രഹം വളർത്തുക – നിങ്ങൾ അവളെ ആഗ്രഹിക്കുന്നു എന്ന ബോധം അവളിൽ നിറയ്ക്കുക.

• അവൾ എന്താണോ അത് അംഗീകരിക്കുക – സ്ത്രീക്ക് ആവശ്യം അവളെ ബഹുമാനിക്കുന്ന,അവൾക്ക് ആകർഷണം തോന്നുന്ന പുരുഷനെയാണ്.

• അവളോട് കരുതലുണ്ടായിരിക്കുക – ഉത്തേജകഭാഗങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരമായി ശരീരം മുഴുവനും ആസ്വദിക്കുക.

• അവളുമായി സല്ലപിക്കുക – അവൾ ആസ്വദിക്കുന്നു എന്ന് ഊഹിക്കുക മാത്രം ചെയ്യാതെ അവൾ രതി ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിക്കുക.

• ലൈംഗികച്ചുവയുള്ള കുസൃതികൾ പറയുക – നിയന്ത്രണാതീതമായ രതി സ്ത്രീ ആഗ്രഹിക്കാറുണ്ട്. അവളുടെ വിശ്വാസം നേടിയെടുക്കുക. ഓർക്കുക: സന്ദർഭം ഏറെ പ്രധാനമാണ്.