jj

ബോളിവുഡിലെ യുവതലമുറയിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക് പാദുക്കോണുംമാ രൺവീർ സിംഗും. മുംബയിലെ ഏറ്റവും തിരക്കേറിയ ബാന്ദ്രയിൽ 119 കോടി രൂപ ചെലവിട്ട് താരജോഡികൾ പുതിയ ആഡംബര വസതി സ്വന്തമാക്കിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും ഇവർ സജീവമാണ്. ഇപ്പോഴിതാ മുംബയിലെ അലിബാഗിൽ വാങ്ങിയ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.

22 കോടി രൂപ മുടക്കി 2021 ലാണ് താരദമ്പതികൾ ഈ വീട് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട് . തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് രൺവീറും ദീപികയും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കുന്നത്. അലിബാഗിലെ 18,000 ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയയിൽ, 2.25 ഏക്കർ സ്ഥലത്താണ് അഞ്ച് ബെഡ് റൂമുകൾ അടങ്ങിയ ദമ്പതികളുടെ ബംഗ്ലാവ്. ഒരു ഹോളിഡേ ഹോം ആയി ഉപയോഗിക്കാനാണ് ദമ്പതികൾ താത്പര്യപ്പെടുന്നത്.

ബാന്ദ്രയിൽ വാങ്ങിയ ബംഗ്ലാവ് 1,300 ചതുരശ്ര അടിയിലെ ടെറസ് ഒഴികെ 11,266 ചതുരശ്ര അടിയാണ് കാർപെറ്റ് ഏരിയ. ഇതോടൊപ്പം കെട്ടിടത്തിലെ 19 കാർ പാർക്കുകളിലും ഉടമകൾക്ക് പ്രവേശനം ലഭിക്കും. ടെറസ് വിസ്തീർണ്ണം കണക്കിലെടുക്കാതെ ഒരാൾ ചതുരശ്ര അടി നിരക്ക് കണക്കാക്കിയാൽ, ഒരു ചതുരശ്ര അടിക്ക് 1.05 ലക്ഷം രൂപയാണ് വില. നടൻ ഷാരൂഖ് ഖാന്റെ മന്നത്തും ഇതേ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. നിലവിൽ ദീപികയും രൺവീറും മുംബയിലെ പ്രഭാദേവി ഏരിയയിലെ ഫ്ലാറ്റിലാണ് താമസം