mm

ഏറ്റവും ഉയരം ഉമ് ലിംഗ് ലാ പാസിന്

കഴിഞ്ഞ ഞായറാഴ്ചയിലെ വാരാന്ത്യ കൗമുദിയിൽ അംന സി.പി എഴുതിയ 'ഖാർദുംഗ് ലാ തൊട്ട് 'എന്ന ഫീച്ചറിൽ പറയുന്നതുപോലെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ പാസ് ഇപ്പോൾ ഖാർദുംഗ് ലാ അല്ല.ലഡാക്കിലെ പർവ്വത പാതയായ ഉമ് ലിംഗ് ലാ പാസിനാണ് ആ ഒന്നാം സ്ഥാനം.19300 അടിയാണ് ഉയരം.ഖാർദുംഗ് ലായ്ക്ക് 17582 അടിയാണ് ഉയരം.രണ്ടാം സ്ഥാനത്താണിപ്പോൾ ഖാർദുംഗ് ലാ പാസ്.

രാജശേഖരൻ പിള്ള

പൊട്ടക്കുഴി, തിരുവനന്തപുരം

ശ്രദ്ധേയമായ ലേഖനങ്ങൾ

എം.എൻ.രാമചന്ദ്രൻ നായരെക്കുറിച്ച് കഴിഞ്ഞ വാരാന്ത്യ കൗമുദിയിൽ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളും ഹൃദയസ്പർശിയായിരുന്നു.അൺസംഗ് ഹീറോസ് എന്ന് വിശേഷിപ്പിക്കാവുന്ന ഇത്തരത്തിലുള്ള വ്യക്തികളെക്കുറിച്ച് കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.

എം.ഡി.മോഹൻദാസ് ,വക്കം

വാരാന്ത്യകൗമുദിയിലേക്ക്
ഫീച്ചറുകളും കത്തുകളും
അയക്കാം.
kaumudisunday@gmail.com