
ഒരു പ്രായം കഴിഞ്ഞാൽ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചിലർക്ക് യൗവനത്തിൽ തന്നെ മുടി നരയ്ക്കുന്നു. ഇതിന് പരിഹാരമായി പലരും മുടി കളർ ചെയ്യുകയോ കൃത്രിമ ഡൈ ഉപയോഗിക്കുകയോ ആണ് പതിവ്. ഇത്തരത്തിലുള്ള കെമിക്കലുകൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് പലവിധ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ ഇനി കെമിക്കലുകൾ ഉപയോഗിക്കേണ്ട. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒരു നാടന്‍ ഹെയർപായ്ക്ക് നോക്കാം.
ആവശ്യമായ സാധനങ്ങൾ
1. മൈലാഞ്ചി പൊടി
തലമുടി വളർച്ചയ്ക്കും നല്ല കറുപ്പ് നിറം ലഭിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ഹെന്ന. മുടിയെയും തലയോട്ടിയെയും ആഴത്തിൽ കണ്ടീഷനിംഗ് ചെയ്യാൻ ഹെന്നയ്ക്ക് സാധിക്കും. താരൻ പൂർണമായും മാറ്റാനും അതിനെ പ്രതിരോധിക്കാനും മൈലാഞ്ചി പൊടിക്ക് കഴിയും.
2. നീലയമരി
മുടി നര ഒഴിവാക്കാന്‍ ഇന്‍ഡിക പൗഡര്‍ അഥവാ നീലയമരി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഈ ചെടിയുടെ പൂവ് സൂര്യപ്രകാശത്തിൽ വച്ച് ഉണക്കി പൊടിച്ചാണ് ഉപയോഗിക്കുന്നത്. ചർമ രോഗത്തിനും വാതത്തിനും ഇത് വളരെ നല്ലതാണ്. മുടിയുടെ നര മാറ്റാനും ഇത് സഹായിക്കും.
ഹെയർപായ്ക്ക്
മൈലാഞ്ചി പൊടി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി ഇരുമ്പ് ചട്ടിയിൽ രാത്രി മുഴുവൻ വച്ച് പിറ്റേ ദിവസം എടുക്കുക. മുടിയിൽ പുരട്ടി രണ്ട് മണിക്കൂർ വയ്ക്കുക. പിന്നീട് ഷാംപൂ ഉപയോഗിക്കാതെ കഴുകുക. അടുത്ത ദിവസം നീലയമരി വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കി രണ്ട് മണിക്കൂർ വച്ച ശേഷം മുടിയിൽ പുരട്ടുക. ഇതും രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിക്കാതെ കഴുകി കളയാവുന്നതാണ്. മുടിയിലെ നര മാറി കറുപ്പാകുന്നത് കാണാം.